Kerala

'കൂടെയുള്ളവര്‍ തനിക്കെതിരേ നടത്തിയ ഗൂഢാലോചന': യോഗത്തില്‍ പൊട്ടിക്കരഞ്ഞു എംടി രമേശ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ വിവാദം തനിക്കെതിരേ ബിജെപിയിലുള്ളവര്‍ തന്നെ നടത്തുന്ന ഗൂഢാലോചനയെന്ന് പാര്‍ട്ടി ജനറള്‍ സെക്രട്ടറി എംടി രമേശ്. ഒപ്പമുള്ളവര്‍ തനിക്കെതിരേ നടത്തിയ ഗൂഢാലോചനയാണിതെന്നും ഇവര്‍ക്കെതിരേ പാര്‍ട്ടി നടപടിയെടുത്തില്ലെങ്കില്‍ പാര്‍ട്ടിക്കു തന്നെ മറക്കാമെന്നും പറഞ്ഞു യോഗത്തില്‍ എംടി രമേശ് പൊട്ടിക്കരഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിയില്‍ എംടി രമേശിനെതിരേ വാളോങ്ങുന്നവരുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന വക്താവ് വികെ സജീവനും ആരോപിച്ചു. പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടതെന്നും സജീവന്‍ വ്യക്തമാക്കി.

അതേസമയം, മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ സിപിഎം ഫ്രാക്്ഷനാണ് പാര്‍ട്ടിക്കെതിരെ പ്രചാരണം അഴിച്ചുവിടുന്നതെന്ന് ബിജെപി. സിപിഎം ഫ്രാക്ഷന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് ബിജെപി നേതൃയോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

SCROLL FOR NEXT