Kerala

കൂട്ടുകാരന്‍ മരിച്ചതറിഞ്ഞ് എത്തിയ രണ്ട് സുഹൃത്തുക്കള്‍ ഹൃദയാഘാതം മൂലം മരിച്ചു, സംഭവം സീതത്തോട്‌

ആങ്ങമുഴിയില്‍ മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തില്‍ മരണത്തിന് കീഴടങ്ങിയ മൂന്ന് സുഹൃത്തുക്കള്‍

Author : സമകാലിക മലയാളം ഡെസ്ക്

സീതത്തോട്: ആങ്ങമുഴിയില്‍ മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തില്‍ മരണത്തിന് കീഴടങ്ങിയ മൂന്ന് സുഹൃത്തുക്കള്‍. കൂട്ടുകാരന്‍ മരിച്ചതറിഞ്ഞ് എത്തി മൃതദേഹം കണ്ട് വീടിന് പുറത്തേക്ക് ഇറങ്ങവെ സുഹൃത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആദ്യം മരിച്ചയാളുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് നില്‍ക്കവെ മറ്റൊരു സുഹൃത്തും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 

ഈറ്റ തടി ലോഡിങ് തൊഴിലാളികളായിരുന്ന ആങ്ങമുഴി വടക്കേചരുവില്‍ രവീന്ദ്രന്‍(53), മഠത്തിനേത്ത രവീന്ദ്രന്‍(60), പടിഞ്ഞാറ്റിന്‍കര വീട്ടില്‍ സന്തോഷ്(47) എന്നിവരാണ് മരിച്ചത്. ആങ്ങമുഴി വടക്കേചരുവില്‍ രവീന്ദ്രനാണ് ആദ്യം മരിച്ചത്. ഇദ്ദേഹം രോഗബാധിതനായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെ രവീന്ദ്രന്‍ മരിച്ചതിന് പിന്നാലെ ഇദ്ദേഹത്തിന്റെ മൃതദേഹം കാണുവാന്‍ എത്തിയ അയല്‍വാസിയായ ആങ്ങമുഴി മഠത്തിനേത്ത രവീന്ദ്രന് നെഞ്ചുവേദന അനുഭവപ്പെട്ടു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. വടക്കേചരുവില്‍ രവീന്ദ്രന്‍ മരിച്ചത് മുതല്‍ അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്ന അയല്‍ക്കാരനായ സന്തോഷാണ് ഇരുവര്‍ക്കും പിന്നാലെ മരിച്ചത്. ചൊവ്വാഴ്ച രാവിലെ രവീന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ സന്തോഷിന് നെഞ്ചുവേദന അനുഭവപ്പെട്ടു. കുഴഞ്ഞുവീണ സന്തോഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി