Kerala

കെ ആര്‍ പ്രേംകുമാര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി ; തൃക്കാക്കര ആവര്‍ത്തിക്കുമോയെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്

ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് തൃക്കാക്കര ആവര്‍ത്തിക്കാന്‍ ഇടയാക്കുമോ എന്ന് കോണ്‍ഗ്രസില്‍ ആശങ്കയുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എംഎല്‍എയായി വിജയിച്ചതിനെത്തുടര്‍ന്ന് ടി ജെ വിനോദ് രാജിവെച്ച ഒഴിവിലേക്ക് കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയിയായി കോണ്‍ഗ്രസിന്റെ കെ ആര്‍ പ്രേംകുമാര്‍ മല്‍സരിക്കും. പള്ളുരുത്തി കോണം ഡിവിഷന്‍ കൗണ്‍സിലറാണ് പ്രേംകുമാര്‍. ബുധനാഴ്ചയാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ്. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മറ്റ് പേരുകളൊന്നും ഉയര്‍ന്നുവന്നില്ല.

കോണ്‍ഗ്രസ് ഗ്രൂപ്പ് നില അനുസരിച്ച് ഐ ഗ്രൂപ്പിനാണ് ഡെപ്യൂട്ടി മേയര്‍ പദവി. ഡിസിസി പ്രസിഡന്റ് കൂടിയായ ടി ജെ വിനോദാണ് പ്രേംകുമാറിന്റെ പേര് നിര്‍ദേശിച്ചത്. മേയറെ മാറ്റുന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയായില്ല. പ്രശ്‌നം രാഷ്ട്രീയകാര്യ സമിതിയുടെ പരിഗണനയിലായതിനാല്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് ടി ജെ വിനോദ് യോഗത്തില്‍ വ്യക്തമാക്കി.

അതേസമയം ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് തൃക്കാക്കര ആവര്‍ത്തിക്കാന്‍ ഇടയാക്കുമോ എന്ന് കോണ്‍ഗ്രസില്‍ ആശങ്കയുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് എല്‍ഡിഎഫിന് ഭരണം ലഭിച്ചിരുന്നു. മേയര്‍ സൗമിനി ജെയിനെ മാറ്റിയാല്‍ കോണ്‍ഗ്രസിന് പിന്തുണ പിന്‍വലിക്കുമെന്ന് കൊണ്‍സിലര്‍മാരായ ജോസ് മേരിയും ഗീത പ്രഭാകരനും വ്യക്തമാക്കിയിരുന്നു. സിപിഎം നേതാവ് കെ ജെ ആന്റണി എല്‍ഡിഎഫിന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി ആകുമെന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഇഡി നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി'; മൊഴി പിന്‍വലിക്കുന്നുവെന്ന് സുരേഷ് കുമാര്‍

'തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും'; സനലിനെ ട്രോളി മധു വാര്യർ

ചാലക്കുന്നിൽ ബസ് കാത്തിരിപ്പ് പൊരിവെയിലിൽ: വിദ്യാർഥികളും യാത്രക്കാരും ദുരിതത്തിൽ

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമോ?, ഓഹരി വിപണിയില്‍ മുന്നേറ്റം; രൂപ 96ലേക്ക്

എസ്എംഎസ് മാത്രം വിശ്വസിക്കരുത്, 'യാത്രക്കാരൻ' ഫോണിൽ ബന്ധപ്പെടും; പുതിയ തട്ടിപ്പ്, കെണിയിൽ വീഴരുത്