Kerala

കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; വനം മന്ത്രിയെ തടഞ്ഞു; ജലപീരങ്കി പ്രയോഗിച്ചു; ലാത്തിചാര്‍ജ്

കെഎസ്‌യു പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തും കൊച്ചിയിലും നടത്തിയ മാര്‍ച്ചില്‍ പരക്കെ സംഘര്‍ഷം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കും കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്തിനും പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തും കൊച്ചിയിലും നടത്തിയ മാര്‍ച്ചില്‍ പരക്കെ സംഘര്‍ഷം. കേരള സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചില്‍ കെഎസ് യു പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. പൊലീസ് ലാത്തിചാര്‍ജ് നടത്തി. ബാരിക്കേഡ് തകര്‍ത്ത് ക്യാംപസിനുള്ളില്‍ കയറിയ വിദ്യാര്‍ഥികളെ പൊലീസ് പിടികൂടി. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ വനം മന്ത്രി കെ രാജുവിനെ വിദ്യാര്‍ഥികള്‍ തടഞ്ഞു. പൊലീസെത്തി മന്ത്രിയെ മോചിപ്പിക്കുകായിരുന്നു

കൊച്ചിയില്‍ കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അലോഷ്യസിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച്. സംസ്ഥാന വ്യാപകമായ പഠിപ്പു മുടക്കു കാരണം നഗരത്തിലെ കോളജിലെ വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍ പങ്കാളികളായി. പോലീസ് ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ടോണി ചമ്മിണി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സമരക്കാര്‍ക്കൊപ്പം അണിനിരന്നു.

അതിനിടെ പൊലീസിന് നേരെ കല്ലുകളും കമ്പുകളും വലിച്ചെറിഞ്ഞു. മാര്‍ച്ചില്‍ അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വലിയ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT