Kerala

കേടായ വട നല്‍കിയതിന് ഹോട്ടലുടമയെ വെട്ടിക്കൊന്നു; പ്രതി പിടിയില്‍

വൈറ്റില ജനതയിലെ സിബിന്‍ ഹോട്ടലുടമ വൈറ്റില ജൂനിയര്‍ ജനതാ റോഡ് മംഗലപ്പിള്ളി വീട്ടില്‍ എം.ജെ. ജോണ്‍സണ്‍ (ആല്‍ബി-48) ആണ് കൊല്ലപ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേടായ വട നല്‍കിയെന്നാരോപിച്ചുണ്ടായ തര്‍ക്കത്തില്‍ ഹോട്ടലുടമയെ നടുറോഡില്‍ വെട്ടിക്കൊന്ന പ്രതിയെ ഇടുക്കിയില്‍ നിന്നും പോലീസ് പിടികൂടി വളരെ നിസാരമായ സംഭവത്തെത്തുടര്‍ന്നുണ്ടായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. വൈറ്റില ജനതയിലെ സിബിന്‍ ഹോട്ടലുടമ വൈറ്റില ജൂനിയര്‍ ജനതാ റോഡ് മംഗലപ്പിള്ളി വീട്ടില്‍ എം.ജെ. ജോണ്‍സണ്‍ (ആല്‍ബി-48) ആണ് കൊല്ലപ്പെട്ടത്. പ്രതി ഇടുക്കി കമ്പനിപ്പടി പുളിയന്‍മല പരുത്തിക്കാട്ടില്‍ പി.എസ്. രതീഷാണ് പോലീസ് പിടിയിലായത്. മദ്യലഹരിയിലാണ് പ്രതി വെട്ടിയതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ടാക്‌സി ഡ്രൈവറായിരുന്ന രതീഷ് ഹോട്ടലിനു സമീപം പാരഡൈസ് റോഡിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. രതീഷും കൊല്ലപ്പെട്ട ജോണ്‍സണും നേരത്തേ പരിചയക്കാരുമായിരുന്നു. സംഭവ ദിവസമായ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ഊണുസമയത്ത് ഹോട്ടലിലെത്തിയ രതീഷ് കഴിക്കാന്‍ വട ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് കിട്ടിയ വട കേടാണെന്നും പുളിയാണെന്നും പറഞ്ഞു രതീഷ് ബഹളം വയ്ക്കുകയും ജോണ്‍സണെ കളിയാക്കുകയും ചെയ്തു.

കേടായ വടയ്ക്കു പണം തരേണ്ടെന്നും ശല്യം ചെയ്യാതെ കടയില്‍നിന്ന് ഇറങ്ങിപ്പോകണമെന്നും ജോണ്‍സണ്‍ പറഞ്ഞതോടെയാണ് രതീഷ് ബഹളം വയ്ക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് കടയില്‍ നിന്ന് ഇറങ്ങിപ്പോയി. രണ്ടരയോടെ, പഴം വാങ്ങാനായി ബൈക്കില്‍ പുറത്തിറങ്ങിയ ജോണ്‍സണ്‍ തിരിച്ചുവരുമ്പോള്‍ ഹോട്ടല്‍ കെട്ടിടത്തിന് എതിര്‍വശം രതീഷ് ബൈക്ക് തടഞ്ഞുനിര്‍ത്തുകയായിരുന്നു. രണ്ടാം വരവില്‍ രതീഷ് സമീപത്തെ ബിയര്‍ പാര്‍ലറില്‍ പോയി മദ്യപിച്ചിട്ടുമുണ്ടായിരുന്നു. ബൈക്കില്‍ നിന്നിറങ്ങിയ ജോണ്‍സന്റെ കഴുത്തില്‍ കത്തികൊണ്ടു വെട്ടി. ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടിമറഞ്ഞു. ജോണ്‍സണെ ആദ്യം എളംകുളത്തെ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം