Kerala

കേരളം കലാപഭൂമിയാക്കാൻ നീക്കം; വാട്സാപ്പ് ഹർത്താലിന്റെ ശബ്ദരേഖ പുറത്ത്

ഇപ്പോള്‍ നടന്ന ഹര്‍ത്താല്‍ കുറച്ചു ജില്ലകളില്‍ മാത്രമേ ഉണ്ടായുള്ളൂ. കുറേ അടിയൊക്കെ നടക്കണം. അപ്പോഴേ എല്ലാവരും ശ്രദ്ധിക്കൂ, ചാനലുകളിലൊക്കെ വരൂ. എന്നാണ് സന്ദേശത്തില്‍ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വാട്‌സ് ആപ്പ് ഹര്‍ത്താലിന് പിന്നാലെ അടുത്ത ദിവസങ്ങളിലും അക്രമവും കലാപവുമുണ്ടാക്കാന്‍ ഗ്രൂപ്പുകളില്‍ ആഹ്വാനംചെയ്തുകൊണ്ടുള്ള ശബ്ദസന്ദേശങ്ങള്‍ പുറത്ത്. പിടിയിലായ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളായ അഖിലാണ് ഗ്രൂപ്പില്‍ ഈ സന്ദേശമിട്ടത്.

മലപ്പുറത്തുള്ള ഒറ്റപ്പെട്ട സംഭവങ്ങളില്‍മാത്രം ഒതുങ്ങരുതെന്നും ഇനിയും അക്രമം വേണമെന്നുമായിരുന്നു സന്ദേശം.ഇതിനായി രണ്ടുമേഖലകളായി വാട്‌സ് ആപ്പ് ഗ്രൂപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കണമെന്നുള്ള ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പോലീസിനുകിട്ടിയിരുന്നു. ഇപ്പോള്‍ നടന്ന ഹര്‍ത്താല്‍ കുറച്ചു ജില്ലകളില്‍ മാത്രമേ ഉണ്ടായുള്ളൂ. കുറേ അടിയൊക്കെ നടക്കണം. അപ്പോഴേ എല്ലാവരും ശ്രദ്ധിക്കൂ, ചാനലുകളിലൊക്കെ വരൂ. എന്നാണ് സന്ദേശത്തില്‍ പറയുന്നത്. സംസ്ഥാനം മൊത്തം വിപുലമായ മറ്റൊരു ഹര്‍ത്താലായിരുന്നു വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് സൂചന.

ഹര്‍ത്താല്‍ ദിനത്തില്‍ പോലീസ്സ്‌റ്റേഷനുകള്‍ അടിച്ച് തകര്‍ക്കാന്‍ മലപ്പുറം സ്വദേശിയുടെ ആഹ്വാനവുമുണ്ടായിട്ടുണ്ട്. വോയ്‌സ് ഓഫ് യൂത്ത്-നാല് ഗ്രൂപ്പില്‍ മലപ്പുറം തിരൂര്‍ സ്വദേശിയുടെതാണ് ഈ ശബ്ദം. ഇതിനുശേഷമാണ് തിരൂര്‍, കണ്ണൂര്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് സമീപം സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഇയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പിടികൂടാനായിട്ടില്ല.

ഹര്‍ത്താല്‍ പ്രതിഷേധമല്ലെന്നും അക്രമം മാത്രമായിരുന്നു ലക്ഷ്യമെന്നും തെളിയിക്കുന്ന ശബ്ദസന്ദേശങ്ങളാണ് പുറത്തായിരിക്കുന്നത്. ഹര്‍ത്താല്‍ കഴിഞ്ഞും അക്രമം കൂടുതല്‍ വിപുലമാക്കാന്‍ അറസ്റ്റിലായ അഖില്‍ ശബ്ദസന്ദേശമിട്ടിരുന്നു.സൈബര്‍ അന്വേഷണം പൊലീസ് കൂടുതല്‍ വിപുലമാക്കിയിട്ടുണ്ട്. ഇതിനിടെ താനൂരില്‍ കെ.ആര്‍. ബേക്കറി തകര്‍ത്തതും തിരൂര്‍ പൊലീസ് സ്റ്റേഷന്‍അക്രമിച്ചതുമായ സംഭവങ്ങളില്‍ 10പേരെ പോലീസ് പിടികൂടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT