Kerala

കേരളത്തില്‍ ഉടന്‍ മഴയില്ല; മഴ അകറ്റിയത്  മംഖൂട് ചുഴലിക്കാറ്റ് 

ഫിലിപ്പീന്‍സിലുണ്ടായ മംഖൂട് ചുഴലിക്കാറ്റാണ് സംസ്ഥാനത്തിന് മഴ ലഭിക്കുവാനുള്ള സാധ്യത കുറച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചൂടില്‍ നിന്നും മോചനം നേടാന്‍ സംസ്ഥാനം ഇനിയും കാത്തിരിക്കണം. കേരളത്തിന് അടുത്ത ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 

ഫിലിപ്പീന്‍സിലുണ്ടായ മംഖൂട് ചുഴലിക്കാറ്റാണ് സംസ്ഥാനത്തിന് മഴ ലഭിക്കുവാനുള്ള സാധ്യത കുറച്ചത്. സെപ്തംബര്‍ പതിനെട്ടു മുതല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ പടിഞ്ഞാറ് ഭാഗത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദം കേരളത്തില്‍ മഴ കൊണ്ടുവന്നേക്കും എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. 

എന്നാല്‍ ന്യൂനമര്‍ദം ഉണ്ടാവും എങ്കിലും ഇതിന്റെ പ്രതിഫലനം കേരളത്തിന് വലിയ അളവില്‍ ഉണ്ടാവില്ല. ഈ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഏഴ് സെന്റീമീറ്റര്‍ വരെ മഴയാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മഴ അതിലും കുറയുമെന്നാണ് ഇപ്പോഴത്തെ നിഗമനം.

അതേസമയം, കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം