Kerala

കേരളത്തില്‍ ഹിന്ദു ജനസംഖ്യ കുറയുന്നു എന്നുള്ളത് സത്യം: രാഹുല്‍ ഈശ്വര്‍

ക്രിസ്ത്യന്‍ സമൂഹത്തിന് ഞായര്‍ ഉള്ളപോലെ മുസ്ലീം സമൂഹത്തിന് വെള്ളിപോലെ ഹിന്ദു സമൂഹത്തിന് ശനിയാഴ്ച സാമൂഹിക ആത്മിയ പഠനം ആണ് വേണ്ടത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തില്‍ ഹിന്ദു ജനസംഖ്യ കുറയുന്നു എന്നുള്ളത് സത്യമാണെന്ന് രാഹുല്‍ ഈശ്വര്‍. എന്നാല്‍ ഹിന്ദു ജനസംഖ്യ കുറയാന്‍ ഐഎസ് ഐഎസ് ഗൂഢാലോചന കൊണ്ടല്ല. മറ്റു സമുദായങ്ങളെയും കൊണ്ടല്ല. ഹിന്ദു സമൂഹത്തില്‍ കൂടുതല്‍ ആത്മഹത്യയും കുടുംബഛിദ്രവും മയക്കുമരുന്നു പ്രശ്നങ്ങളുമുള്ളതുകൊണ്ടാണെന്നും രാഹുല്‍ പറയുന്നു.

സ്വന്തം കണ്ണിലെ കരട് എടുക്കുന്നതിന് പകരം മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാനാണ് പല ഹിന്ദുക്കളും നോക്കുന്നത്. മുസ്ലീം സഹോദരങ്ങളെ കുത്തി നോവിക്കാന്‍ നിലപാടുകള്‍ എടുക്കുന്നത് ശരിയല്ല. ഹിന്ദുസമൂഹത്തിന്റെ ഉള്ളിലാണ് പ്രശ്‌നം. ക്രിസ്ത്യന്‍ സമൂഹത്തിന് ഞായര്‍ ഉള്ളപോലെ മുസ്ലീം സമൂഹത്തിന് വെള്ളിപോലെ ഹിന്ദു സമൂഹത്തിന് ശനിയാഴ്ച സാമൂഹിക ആത്മിയ പഠനം ആണ് വേണ്ടത്. നമുക്ക്  ന്യൂനപക്ഷങ്ങളുടെ കയ്യില്‍ ഉള്ളതിന്റെ പത്തില്‍ ഒന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. അത് അല്‍ ബാഗ്ദാദി കാരണമല്ലെന്നും നമ്മുടെ കഴിവുകേടാണെന്നും രാഹുല്‍ പറയുന്നു. 

നമ്മള്‍ ഹിന്ദുക്കളുടെ ഒരു പൊതു പ്രശ്‌നമാണ് സ്വന്തം തെറ്റ് മറച്ചു വക്കും, ആ കുറവുകള്‍ എല്ലാം നമ്മുടെ വിശാല മനസ്‌കത ആണെന്നു തള്ളും, സ്ഥാനത്തും അസ്ഥാനത്തും തത്വമസി, ലോക സമസ്ത സുഖിനോ ഭവന്തു, പ്രപഞ്ചം മുഴുവന്‍ ഒന്നാണ് എന്നൊക്കെ പറയും. തൊട്ടടുത്ത് വിശക്കുന്ന ഹിന്ദുവിന് ആഹാരം കൊടുക്കില്ല, പക്ഷെ ബീഫ് കഴിക്കുന്ന മുസ്‌ലിമിനെ ദ്രോഹിക്കാന്‍ നോക്കും.
മുസ്‌ലിംകള്‍ എന്ത് കഴിക്കുന്നു എന്നല്ല, കൂടെയുള്ള ഹിന്ദുക്കള്‍, മനുഷ്യര്‍ എന്തെങ്കിലും കഴിക്കുന്നുണ്ടോ എന്ന് നമ്മള്‍ നോക്കില്ലെന്നും രാഹുല്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു

രാഹുല്‍ ഈശ്വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തില്‍ ഹിന്ദു ജനസംഖ്യ% കുറയുന്നു എന്നുള്ളത് സത്യമാണ്  ( 3 Points, 2 minutes )
** കേരളത്തില്‍ ഹിന്ദു ജനസംഖ്യ 8  10 % വരെ കഴിഞ്ഞ അര നൂറ്റാണ്ടില്‍ കുറഞ്ഞു ..
** ഇതിന്റെ കാരണം ISIS ഗൂഢാലോചന നടത്തുന്നത് കൊണ്ടല്ല, ബാക്കി സമുദായങ്ങളുടെ പ്രശ്‌നമല്ല .. പകരം ..
** ഹിന്ദു ജനതയില്‍ ആണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ, കുടുംബ ഛിദ്രം, മദ്യപാന മയക്കുമരുന്ന് പ്രശ്‌നങ്ങള്‍ ..
1) ബിജെപി മുതിര്‍ന്ന കേന്ദ്ര മന്ത്രി, അടുത്ത ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡു 'Secular intellectual മധുരം' പുരട്ടി Uniform Civil Code വേണം എന്ന് പറയുന്നത് മുതല്‍, കുറച്ചു കൂടി പച്ചക്കു 'ഹിന്ദുത്വവാദിയായ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് കടുപ്പിച്ചു 'mass sterilisation / വന്ധ്യംകരണം' വേണം എന്ന് പറയുന്നതും.. സാധ്വി പ്രാചി എന്ന ഹിന്ദു തീവ്രത ഉള്ളവര്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തുന്നതിന്റെ പിന്നില്‍ ഒരൊറ്റ മാനസിക അവസ്ഥ ആണ്  ഹിന്ദു ജനസംഖ്യ തളര്‍ച്ചയും, മുസ്‌ലിം ജനസംഖ്യ വളര്‍ച്ചയും.
2) പക്ഷെ ഗുരുജി ഗോള്‍വാള്‍ക്കറുടെ ഇന്ത്യന്‍ ഋഷി തുല്യമായ നിലപാട് പോലെ  മുസ്‌ലിം ജനസംഖ്യ അല്ല പ്രശ്‌നം .. അങ്ങനെ കാണുന്നത് ചലഴമശേ്‌ല Approach ആണ്... മുസ്‌ലിം സഹോദരങ്ങളെ കുത്തി നോവിക്കാന്‍ നിലപാടുകള്‍ എടുക്കുന്നത് ശരിയല്ല. ഹിന്ദു സമൂഹത്തിന്റെ ഉള്ളിലാണ് പ്രശ്‌നം .. ഏറ്റവും കൂടുതല്‍ ജനസംഖ്യ തകര്‍ച്ച ഉണ്ടാകാന്‍ കാരണം.. വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യ, കുടുംബ തകര്‍ച്ച, മദ്യപാന  മയക്കുമരുന്ന് പ്രശ്‌നങ്ങള്‍ ആണ്.
സ്വന്തം കണ്ണിലെ കോല്‍ എടുക്കുന്നതിനു പകരം മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാന്‍ ആണ് പല ഹിന്ദുക്കളും നോക്കുന്നത്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഇമ്മിഗ്രേഷനില്‍ വന്ന വര്‍ദ്ധനവ് കാരണം ആണ് ജനസംഖ്യയില്‍ ചെറിയൊരു 1% കുറവ് ഉണ്ടായതു..
3) ക്രിസ്ത്യന്‍ സമൂഹത്തിനു ഞായര്‍ ഉള്ള പോലെ, മുസ്‌ലിം സമൂഹത്തിനു വെള്ളി ഉള്ള പോലെ, ഹിന്ദു സമൂഹത്തിനു ശനിയാഴ്ച സാമൂഹിക ആത്മീയ പഠനം ആണ് വേണ്ടത് . ഹിന്ദുവിന് Social Support System ഇല്ല. ഇതു ഇറാഖിലെ കടകട കാരണം അല്ലാലോ. നമ്മുടെ കുറ്റം അല്ലെ. നമുക്ക് ന്യൂന പക്ഷങ്ങളുടെ കയ്യില്‍ ഉള്ളതിന്റെ പത്തില്‍ ഒന്ന് വിദ്യാഭ്യാസ സ്ഥാപങ്ങള്‍ ഇല്ല.. ഇതു Al  Baghadadi കാരണമല്ലലോ, നമ്മുടെ കഴിവുകേടല്ലേ..
നമ്മള്‍ ഹിന്ദുക്കളുടെ ഒരു പൊതു പ്രശ്‌നമാണ് .. സ്വന്തം തെറ്റ് മറച്ചു വക്കും, ആ കുറവുകള്‍ എല്ലാം നമ്മുടെ വിശാല മനസ്‌കത ആണെന്നു തള്ളും, സ്ഥാനത്തും അസ്ഥാനത്തും തത്വമസി.. ലോക സമസ്ത സുഖിനോ ഭവന്തു, പ്രപഞ്ചം മുഴുവന്‍ ഒന്നാണ് എന്നൊക്കെ dialouge അടിക്കും... തൊട്ടടുത്ത് വിശക്കുന്ന ഹിന്ദുവിന് ആഹാരം കൊടുക്കില്ല, പക്ഷെ ബീഫ് കഴിക്കുന്ന മുസ്‌ലിമിനെ ദ്രോഹിക്കാന്‍ നോക്കും.
മുസ്‌ലിംകള്‍ എന്ത് കഴിക്കുന്നു എന്നല്ല, കൂടെയുള്ള ഹിന്ദുക്കള്‍, മനുഷ്യര്‍ എന്തെങ്കിലും കഴിക്കുന്നുണ്ടോ എന്ന് നമ്മള്‍ നോക്കില്ല.
കേരളമാകുന്ന മാടമ്പള്ളി ഇല്ലത്തിലെ ആ മനോരോഗി ഈ നാട്ടിലെ ഹിന്ദു ആണ്. അതാണ് 100 വര്‍ഷം മുന്‍പ് നമ്മളെ വിവേകാനന്ദന്‍ ഇവിടെ വന്നു.. 'നിനക്കൊക്കെ വട്ടാണ്' (you malabaris are lunatics & the place you stay is a lunatic saylum) എന്ന് പറഞ്ഞത്..
പ്രശ്‌നം നമ്മളാണ്, നമ്മുടെ ഉള്ളിലാണ് .. ചുമ്മാ വെറുതെ 'അദ്വൈതം , അഹം ബ്രഹ്മാസ്മി' എന്നൊന്നും പറഞ്ഞാല്‍ അത് തീരില്ല. ദേശീയതയുടെ ആവരണം ഇട്ടു 'Uniform Civil Code തള്ളിയാല്‍ തീരില്ല' .. Solid Communtiy Development Programmes വേണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT