Kerala

ശ്രീധരനും ചെന്നിത്തലയും വേദിയില്‍; പ്രഖ്യാപിച്ചത് കുമ്മനം

മെട്രോ ഉദ്ഘാടന ചടങ്ങില്‍ മെട്രോമാന്‍ ഇ ശ്രീധരനെയും പ്രതിപക്ഷനേതാവിനെയും രണ്ടാം ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ മെട്രോമാന്‍ ഇ ശ്രീധരനെയും പ്രതിപക്ഷനേതാവിനെയും രണ്ടാം ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് സംബന്ധിച്ച സര്‍ക്കാരിന് സര്‍ക്കുലര്‍ കിട്ടിയിട്ടുണ്ടാകുമെന്നും കുമ്മനം പറഞ്ഞിരുന്നു.

ഇശ്രീധരനെ ഉദ്ഘാടന ചടങ്ങില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി കേരളഘടകം പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇന്ന പ്രധാനമന്ത്രിയുമായി ഇക്കാര്യം ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഉച്ചയോടെയാണ് ശ്രീധരനെ ഉള്‍പ്പെടുത്തിയ വിവരം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചതെന്നും കുമ്മനം പറഞ്ഞു.

ശ്രീധരനെയും പ്രതിപക്ഷനേതാവിനെയും ഉദ്ഘാടന ചടങ്ങില്‍ ഉള്‍പ്പെടുത്താത്ത സംഭവം വിവാദമായിരുന്നു. ഇവരെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എഥനോള്‍ മിശ്രിത പെട്രോളിന് എക്‌സൈസ് തീരുവ ഒഴിവാക്കി കേന്ദ്രം; ലക്ഷ്യം ബയോഫ്യൂവല്‍ പ്രോത്സാഹനം

അട്ടപ്പാടിയെ വിറപ്പിച്ചു കാട്ടാനകൾ; വില്ലനായി കാട്ടിനുള്ളിലെ കള്ളവാറ്റും ചക്ക-മാങ്ങ സീസണും

ഒരു ലക്ഷത്തില്‍ താഴേക്ക് ഇടിയുമോ?; സ്വര്‍ണവില ഒറ്റയടിക്ക് 1560 രൂപ കുറഞ്ഞു

കിഴക്കോട്ട് ദര്‍ശനം 'ഐശ്വര്യം', 12 വലിയ മുറികള്‍, 160 വര്‍ഷം പഴക്കമുള്ള കെട്ടിടം ഇനി ഡികെയുടെ ഔദ്യോഗിക വസതി; അറിയാം കുമാരകൃപ ബംഗ്ലാവിന്റെ ചരിത്രം?

ഇനി കെ കരുണാകരൻ വല്ലതും ആണോ! പ്രമുഖ രാഷ്ട്രീയ നേതാവായി വിജയരാഘവൻ; 'അനന്തൻ കാടി'ലെ കാരക്ടർ ലുക്ക് പുറത്ത്

SCROLL FOR NEXT