Kerala

കൊച്ചിയിലെ പൊലീസ് നടപടി സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കോടിയേരി

ഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്ന ചിലരുണ്ട് -  അതനുവദിക്കാന്‍ കഴിയില്ല -  ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ ഇടപെടുമെന്നും കോടിയേരി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുതുവെപ്പ് സമരത്തില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രധാനമന്ത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു  നടപടിയെന്നും അന്നേദിവസം സമരക്കാര്‍ പ്രതിഷേധം ഒഴിവാക്കണമായിരുന്നെന്നും കോടിയരേി പറഞ്ഞു. 

സമരക്കാരെ പൊലീസ് തടഞ്ഞില്ലെങ്കില്‍ സ്ഥിതി എന്തായിരിക്കും. ക്രമസമാധാന നില തകരാതെ നോക്കേണ്ട ഉത്തരവാദിത്തമാണ് പൊലീസിനുള്ളത്. അല്ലാതെ സമരത്തിന്റെ മറവില്‍ പൊലീസിനെ മാത്രം ആക്രമിക്കുക എന്നത് അംഗീകരിക്കാനാകില്ല. പൊലീസ് കൈയും കെട്ടി നോക്കി നില്‍ക്കുക എന്നത് പൊലീസ് നയമല്ല. 

ഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്ന ചിലരുണ്ട്. അതനുവദിക്കാന്‍ കഴിയില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ ഇടപെടുമെന്നും കോടിയേരി പറഞ്ഞു. സിപിഐയുടെ അഭിപ്രായം അവരുടെ അഭിപ്രായം മാത്രമാണെന്നും കോടിയേരി വ്യക്തമാക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; കേരളത്തിന് രാഹുലിന്റെ ഉറപ്പുകള്‍

പറവൂരില്‍ സീറ്റ് വേണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എംജെ രാജു, നേതൃത്വത്തിന് കത്ത്

വിവാഹിതയാകുന്ന യുവതികള്‍ക്ക് ഒരു പവന്‍, സ്ത്രീകള്‍ക്ക് മാസം 2500; വന്‍ പ്രഖ്യാപനവുമായി വിജയ്

പരീക്ഷയില്ല, അഭിമുഖം മാത്രം: കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ജോലി, മെക്കോണിൽ 44 ഒഴിവുകൾ; ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് ഏപ്രിൽ അഞ്ച് വരെ അപേക്ഷിക്കാം

മാപ്പ് പറഞ്ഞ് ഇറാന്‍ പ്രസിഡന്റ്, കേരളത്തിന് ഉറപ്പുകളുമായി രാഹുല്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT