Kerala

കൊച്ചിയില്‍ ഓട്ടോയില്‍ സഞ്ചരിച്ച പെണ്‍കുട്ടിക്ക് വെട്ടേറ്റു

പ്രണയനൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി നഗരത്തില്‍ പെണ്‍കുട്ടിക്ക് വെട്ടേറ്റു. ബൈക്കിലെത്തിയ കോതമംഗലം സ്വദേശി ശ്യാമാണ് പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴുത്തിന് പിന്നിലും തുടയിലും വെട്ടേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 6.45ഓടെ കലൂരില്‍ പെണ്‍കുട്ടി സഞ്ചസിച്ചിരുന്ന ഓട്ടോ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വെട്ടിയതിന് ശേഷം ഇയ്യാള്‍ ബൈക്കില്‍ കടന്നുകളഞ്ഞു. പെണ്‍കുട്ടിയും കോതമംഗലം സ്വദേശിനിയാണ്. പ്രണയനൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം; എന്‍ടിഎയില്‍ വന്‍ അഴിച്ചുപണി, 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

CJP Jantar Mantar Protest Live: ചോദ്യപേപ്പർ ചോ​ർച്ച; എൻടിഎയിൽ 47 ഉ​ദ്യോ​ഗസ്ഥരെ പിരിച്ചുവിട്ടു

കോറോഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടല്‍; ചര്‍ച്ച ഫലം കണ്ടു, പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് അഞ്ച് മാസത്തെ ശമ്പളം നല്‍കി

63 ഗ്രാം എംഡിഎംഎ കൈവശം വച്ച് വിൽപ്പന: പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം പിഴയും

അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി; ആശ അരവിന്ദ് രാജിക്കത്ത് നല്‍കി