Kerala

കൊച്ചിയില്‍ വീണ്ടും അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം; വീടുകളും വാഹനങ്ങളും തല്ലി തകര്‍ത്തു

പനമ്പിള്ളി നഗറില്‍ മദ്യപിച്ചെത്തിയവര്‍ വീടുകളും വാഹനങ്ങളും തല്ലി തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നഗരത്തില്‍ വീണ്ടും അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം. പനമ്പിള്ളി
നഗറില്‍ മദ്യപിച്ചെത്തിയവര്‍ വീടുകളും വാഹനങ്ങളും തല്ലി തകര്‍ത്തു. ഓയോ ഹോംസ് വഴി വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നവരാണ് പരിസരവാസികളെ പരിഭ്രാന്തരാക്കി അഴിഞ്ഞാടിയത്. ഇവരെ പിടികൂടാനെത്തിയ പൊലീസുമായും വാക്കേറ്റമുണ്ടായി. 

ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സംഭവം. ഓയോ ഹോംസ് വഴി വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നവര്‍ മദ്യപിച്ചശേഷം പരസ്പരം വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് അക്രമം അഴിച്ചുവിടുകയുമായിരുന്നു. വീടിന്റെ മുന്‍പിലുളള കാര്‍ ഉള്‍പ്പെടെയുളള വാഹനങ്ങളാണ് തല്ലി തകര്‍ത്തത്. വീടിന് മുന്‍വശത്തെ ചെടിച്ചട്ടി ഉള്‍പ്പെടെ വീട്ടിലെ സാധനസാമഗ്രികളും അക്രമിസംഘം തകര്‍ത്തതായി പ്രദേശവാസികള്‍ പറയുന്നു. പരിസരവാസികളെ പരിഭ്രാന്തിയിലാഴ്ത്തിയാണ് അക്രമിസംഘം അഴിഞ്ഞാടിയത്.

തുടര്‍ന്ന് വിവരം അറിഞ്ഞ് എത്തിയ പൊലീസുകാര്‍ക്ക് നേരെയും അക്രമിസംഘം തട്ടി കയറാന്‍ ശ്രമിച്ചു. വീടിന്റെ മുന്‍വശം ഉണ്ടായിരുന്ന 3 കാറുകളും വീട്ടിലെ ഉപകരണങ്ങളും തല്ലി തകര്‍ത്തതായി പൊലീസ് പറയുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു; 18 ദിവസത്തിനിടെ 13,000 രൂപയിലധികം ഇടിവ്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

SCROLL FOR NEXT