Kerala

കൊടുമണില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ കൊന്ന കേസില്‍ സഹപാഠികള്‍ക്ക് ജാമ്യം

കൂട്ടുകാരനെ എറിഞ്ഞ് വീഴ്ത്തിയ ശേഷം  കൊടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കൊടുമണില്‍ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ട്  വിദ്യാര്‍ഥികള്‍ക്ക് ജുവനൈല്‍ കോടതി ജാമ്യം അനുവദിച്ചു. പത്താം ക്ലാസ് പരീക്ഷ ഉണ്ടെന്ന് കാണിച്ച് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചാണ് ജാമ്യം.

കൂട്ടുകാരനെ എറിഞ്ഞ് വീഴ്ത്തിയ ശേഷം  കൊടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഈ മാസം 26ന് എസ്എസ്എല്‍സി  പരീക്ഷയാണെന്ന് കാണിച്ചാണ്  ജുവനൈല്‍ കോടതിയില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഏപ്രില്‍ 21 നായിരുന്നു സെന്റ് ജോര്‍ജ്ജ് മൗണ്ട് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കൊടുമണ്‍  അങ്ങാടിക്കല്‍ സുധീഷ് ഭവനത്തില്‍ അഖിലിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. 

റബ്ബര്‍തോട്ടത്തില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം  മണ്ണിട്ട് മൂടുകയായിരുന്നു. കേസില്‍ അന്വേഷണ ചുമതല വഹിക്കുന്ന അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്ന കൊല്ലത്തെ ഒബ്‌സര്‍വേഷന്‍ ഹോമിലെത്തി ശനിയാഴ്ചയാണ് ചോദ്യം  ചെയ്യല്‍ പൂര്‍ത്തിയാക്കിയത്. 

പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം നേരത്തെ  ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളിയിരുന്നു. പിന്നീട് നല്‍കിയ  ഹര്‍ജി പരിഗണിച്ചാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍തിയത്. റോളര്‍ സ്‌കേറ്റിംഗ് ഷൂവ് കൈമാറിയതിന് പകരം മൊബൈല്‍ ഫോണ്‍ നല്‍കാത്തതും സമൂഹ മാധ്യമങ്ങളില്‍ കളിയാക്കിയതിലുള്ള വിരോധവും കാരണമാണ് കൂട്ടുകാരനെ കൊലപ്പെടുത്തിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT