Kerala

കൊട്ടിയൂര്‍ പീഡനം; രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി

അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങുന്നതിനായി ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് തങ്കമ്മയുടെ കീഴടങ്ങല്‍ 

Author : സമകാലിക മലയാളം ഡെസ്ക്

കൊട്ടിയൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദീകന്‍ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതി കീഴടങ്ങി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം തങ്കമ്മ നെല്ലിയാനിയാണ് കീഴടങ്ങിയിരിക്കുന്നത്. 

ഫാദര്‍ റോബിന്റെ കുറ്റകൃത്യം മറയ്ക്കാന്‍ ശ്രമിച്ചു എന്നതാണ് തങ്കമ്മയ്‌ക്കെതിരായ കുറ്റം.പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് തങ്കമ്മ കീഴടങ്ങിയത്.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഇവരോട് നിര്‍ദേശിച്ചത്. കീഴടങ്ങുന്നതിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് തങ്കമ്മയുടെ കീഴടങ്ങല്‍.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വയനാട് മുന്‍ സിഡബ്ല്യസി ചെയര്‍മാന്‍ ഫാ.തോമസ് ജോസഫ് തേരകം വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്‍പാകെ കീഴടങ്ങിയിരുന്നു. ഇതുകൂടാതെ പ്രതികളായ സിസ്റ്റര്‍ ബെറ്റി, സിസ്റ്റര്‍ ഒഫീലിയ എന്നിവരും കീഴടങ്ങിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം