Kerala

കൊറോണ കാലത്ത് അമിത വില ഈടാക്കല്‍; നെടുങ്കണ്ടത്ത് പച്ചക്കറി കട പൊലീസ് അടപ്പിച്ചു

പച്ചക്കറിയ്ക്ക് ഉയര്‍ന്ന വില ഈടാക്കിയ നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനം അടപ്പിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: പച്ചക്കറിയ്ക്ക് ഉയര്‍ന്ന വില ഈടാക്കിയ നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനം പൊലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് അടപ്പിച്ചു.  നെടുങ്കണ്ടം സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പിആര്‍എസ് വെജിറ്റബിള്‍സ് എന്ന കടയാണ് അടപ്പിച്ചത്. സ്ഥാപനത്തില്‍ നിന്നും പച്ചക്കറിയ്ക്ക് ഉയര്‍ന്ന വില ഈടാക്കുന്നതായി നാട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം പഞ്ചായത്ത് അധികൃതരും പൊലീസും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. ഉള്ളി, സവോള, തക്കാളി, ഉരുള കിഴങ്ങ് തുടങ്ങി വിവിധ ഇനം പച്ചക്കറികള്‍ക്ക് സ്ഥാപന ഉടമ അമിത വിലയാണ് ഈടാക്കിയത്. 

15 മുതല്‍ 20 രൂപ അധികം ഈടാക്കിയാണ് വിവിധ ഇനം പച്ചക്കറികള്‍ സ്ഥാപനത്തില്‍ നിന്നും വിറ്റിരുന്നത്.  വില കൂടുതല്‍ ഈടാക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം ഉണ്ടായിട്ടും ഇത് ലംഘിച്ചാണ് ഉടമ വില വര്‍ദ്ധനവ് സ്വയം ഏര്‍പ്പെടുത്തിയത്. തമിഴ്‌നാട് സ്വദേശിയായ സെന്തിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം പഞ്ചായത്തിന്റെ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. 

നെടുങ്കണ്ടം എസ് ഐ കെ. ദിലീപ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി എ.വി അജികുമാര്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷിഹാബ് ഈട്ടിക്കല്‍, ഷാജി പുതിയാപറമ്പില്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ, നവദുർഗ്ഗയിലെ ഒൻപത് രൂപങ്ങൾ; നവരാത്രിയുടെ പ്രാധാന്യമെന്ത്?

​Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്‌വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ