Kerala

കൊറോണ: കോഴിക്കോട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കൊറോണ വൈറസ് പടർന്ന് പിടിക്കുന്നത് തടയുന്നതിന്റെ ഭാ​ഗമായി കോഴിക്കോട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൊറോണ വൈറസ് പടർന്ന് പിടിക്കുന്നത് തടയുന്നതിന്റെ ഭാ​ഗമായി കോഴിക്കോട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുളള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചതായി അധികൃതർ അറിയിച്ചു. 

ഭട്ട്‌റോഡ് ബീച്ച്, സൗത്ത് ബീച്ച്,  കോഴിക്കോട് ബീച്ച്, കാപ്പാട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, സരോവരം ബയോ പാര്‍ക്ക്, തുഷാരഗിരി, പെരുവണ്ണാമുഴി, വയലട, അരിപാറ, നമ്പികുളം, വടകര സാന്‍ഡ്ബാങ്ക്സ് ബീച്ച് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അടച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിരുന്നു. നെയ്യാർ ഡാമും മ്യൂസിയവും മൃ​ഗശാലയുമാണ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി അടച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം