Kerala

കൊല്ലത്ത് നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ ; അക്രമി സംഘത്തിന്റെ കാറും കണ്ടെത്തി

കായംകുളത്ത് നിന്നാണ് അക്രമികൾ സഞ്ചരിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കാ​ര്‍ വാ​ട​ക​ക്ക് ന​ല്‍​കി​യ ആ​ളും ക​സ്റ്റ​ഡി​യി​ല്‍ ഉ​ള്ള​താ​യാ​ണ് സൂ​ച​ന

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലത്ത് ഇതര സംസ്ഥാനക്കാരായ നാടോടി ദമ്പതികളുടെ പതിമൂന്നുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓ​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്തു, ബി​ബി​ന്‍ എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ ഉ​പ​യോ​ഗി​ച്ച കാ​റും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. 

കായംകുളത്ത് നിന്നാണ് അക്രമികൾ സഞ്ചരിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കാ​ര്‍ വാ​ട​ക​ക്ക് ന​ല്‍​കി​യ ആ​ളും ക​സ്റ്റ​ഡി​യി​ല്‍ ഉ​ള്ള​താ​യാ​ണ് സൂ​ച​ന. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അക്രമി സംഘം ഇവർ താമസിക്കുന്ന ഷെഡ്ഡിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയത്. 

ഇത് ചെറുത്ത രാജസ്ഥാൻ സ്വദേശികളായ മാതാപിതാക്കളെ സംഘം മർദിച്ച് അവശരാക്കിയ ശേഷമായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്നു. ഓച്ചിറ - വലിയകുളങ്ങര പ്രദേശത്താണ് ഇവർ വഴിയോരക്കച്ചവടം നടത്തിയിരുന്നത്.  പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കുടുംബമാണിത്. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT