Kerala

കോട്ടയത്ത് സ്വകാര്യ ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്

കോട്ടയം ചങ്ങനാശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ചങ്ങനാശേരിയില്‍ നിന്ന് കോട്ടയത്തേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം സ്വകാര്യ ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്. ചിങ്ങവനത്ത് എംസി റോഡിലാണ് അപകടമുണ്ടായത്. ആരുടേയും പരിക്ക് ഗുരുതരമല്ല. വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട ബസ്സ് പോസ്റ്റിലിടിച്ച ശേഷം മറിയുകയായിരുന്നു.

കോട്ടയം ചങ്ങനാശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ചങ്ങനാശേരിയില്‍ നിന്ന് കോട്ടയത്തേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ചിങ്ങവനത്തെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

55.50 ലക്ഷം രൂപ; മിനി കൂപ്പര്‍ ഒക്‌സ്ഫഡ് എഡിഷന്‍ വിപണിയില്‍

മുട്ടയേക്കാൾ പ്രോട്ടീൻ അടങ്ങിയ സസ്യാഹാരങ്ങൾ

നേതൃത്വം അവഗണിച്ചു; എം രാഘവന്‍ സിപിഎമ്മില്‍ നിന്നും രാജിവച്ചു

ഭവാനിയായി കീർത്തി, രുദ്രയായി രാധിക ആപ്തെ; 'അക്ക' ഒടിടി റിലീസിനൊരുങ്ങുന്നു, ടീസർ പുറത്ത്