Kerala

'കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യില്‍ ഭദ്രമാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു ഇത്...'; വിമര്‍ശനവുമായി ബെന്ന്യാമിന്‍

മുഖ്യമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരായ വിടി ബല്‍റാം, കെ ശബരിനാഥന്‍, ഷാഫി പറമ്പില്‍, ടി സിദ്ദിഖ് എന്നിവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചതിനെ പരിഹസിച്ച കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് എഴുത്തുകാരന്‍ ബെന്ന്യാമിന്‍. 

മുഖ്യമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരായ വിടി ബല്‍റാം, കെ ശബരിനാഥന്‍, ഷാഫി പറമ്പില്‍, ടി സിദ്ദിഖ് എന്നിവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെയാണ് ബെന്ന്യാമിന്‍ വിമര്‍ശിച്ചിരിക്കുന്നത്.' കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യില്‍ ഭദ്രമാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു ഇത്...' എന്നാണ് ബെന്ന്യാമന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 

' യ്യോ... അപ്പോ നാളെമുതല്‍ആറുമണിത്തള്ള് ഇല്ലേ? ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ന്റെ ഷാജീ' എന്നായിരുന്നു വി ടി ബല്‍റാം കുറിച്ചത്. 

'നാളെ വൈകുന്നേരം 6pm മുതല്‍ കട മുടക്കം'- കെ എസ് ശബരിനാഥന്‍ കുറിച്ചു. 

'ഇങ്ങനെയൊക്കെ ചെയ്യാവോ? നാളേം തമ്മില്‍ കാണേണ്ട? 
ഇല്ലത്രെ... നാളെമുതല്‍ ഇല്ലത്രേ...' എന്നായിരുന്നു ഷാഫി പറമ്പിലിന്റെ പരിഹാസം. 

'അറിഞ്ഞില്ലേ ആറുമണി തള്ള് നിര്‍ത്തി. എന്നാലും എന്റെ ഷാജീ...' എന്നാണ് ടി സിദ്ദിഖ് പരിഹസിച്ചത്. 

ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ കനത്ത വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം