Kerala

കോണ്‍ഗ്രസ് നേതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് വനിതാ ലീഗ് നേതാവ് ; പൊലീസ് കേസെടുത്തു

വനിത ലീഗ് നേതാവിന്റെ പരാതിയില്‍ ചാവക്കാട് പൊലീസ് കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ :  പഞ്ചായത്ത് പ്രസിഡന്റായിരിക്കെ, കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പീഡിപ്പിച്ചതായി വനിതാ ലീഗ് നേതാവിന്റെ പരാതി. കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റായ വനിത ലീഗ് മുന്‍ നേതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ്സ് നേതാവ് കെ എം ഇബ്രാഹിമിനെതിരെയാണ് പരാതി. വനിത ലീഗ് നേതാവിന്റെ പരാതിയില്‍ ചാവക്കാട് പൊലീസ് കേസെടുത്തു. 

വര്‍ഷങ്ങളായി തുടരുന്ന പീഢനം സഹിക്ക വയ്യാതായതോടെ യുവതി തൃശൂര്‍ റേഞ്ച് ഐജി അജിത് കുമാറിന് നേരിട്ട് പരാതി നല്‍കുകയായിരുന്നു. പരാതി ചാവക്കാട് സ്‌റ്റേഷന്‍ ഓഫീസര്‍ക്ക് കൈമാറിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ് ആറു മാസമായപ്പോള്‍ തന്നെ അവിശ്വാസം കൊണ്ടുവരുമെന്ന് വൈസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പീഢിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും താന്‍ വഴങ്ങിയില്ല. 

പിന്നീട്  ഔദ്യോഗികാവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു ഇബ്രാഹിം തന്നെ ആദ്യമായി പീഡിപ്പിച്ചത്്. തുടര്‍ന്ന് പലവട്ടം ഇതു തുടര്‍ന്നു. ഇതിനിടെ കെ എം ഇബ്രാഹിം പ്രസിഡന്റായിട്ടുള്ള ബാങ്കില്‍ ജോലിചെയ്യുന്ന തന്റെ ഭര്‍ത്താവിന്റെ ജോലികളയുമെന്ന് ഭീഷണിപ്പെടുത്തിയും പീഢിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ താന്‍ വഴങ്ങിയില്ല. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ ഏഴിന് തന്റെ വീട്ടിലെത്തിയും പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതേതുടര്‍ന്നാണ് ഐജിക്ക് പരാതി നല്‍കുന്നതെന്ന് പരാതിക്കാരി സൂചിപ്പിച്ചു. ലീഗ് നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതിനെ തുടര്‍ന്ന് ചാവക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT