പ്രതീകാത്മകചിത്രം 
Kerala

കോഴിക്കോട്ട് ന​ഗരത്തിലെ ബിവറേജസ് ഔട്ട്ലെറ്റിന് സമീപം മദ്യപരുടെ അഴിഞ്ഞാട്ടം; ഒരാൾക്ക് കുത്തേറ്റു

നഗരമധ്യത്തിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തുവെച്ച് മദ്യപരുടെ അഴിഞ്ഞാട്ടം

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നഗരമധ്യത്തിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തുവെച്ച് മദ്യപരുടെ അഴിഞ്ഞാട്ടം. ഒരാള്‍ക്ക് കുത്തേറ്റു. കാക്കൂര്‍ സ്വദേശി ജയദേവനാണ്(39) കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ അരയിടത്തുപാലത്തായിരുന്നു സംഭവം. മദ്യപിച്ചതിനെ തുടർന്ന് ഉണ്ടായ പ്രശ്നത്തിനിടെ, ജയദേവനെ ബിയര്‍ കുപ്പി കൊണ്ടാണ് കുത്തി പരിക്കേല്‍പ്പിച്ചത്. കഴുത്തിനും കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. 

സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്ത് വരികയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

SCROLL FOR NEXT