Kerala

കോവിഡ് നിരീക്ഷണത്തിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു; സ്രവം പരിശോധനയ്ക്ക് അയച്ചു 

കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. 26കാരിയായ ഷബ്നാസ് ആണ് മരിച്ചത്. മലപ്പുറം എടപ്പാൾ സ്വദേശിയാണ് ഷബ്നാസ്. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

അർബുദ രോഗിയായിരുന്ന ഷബ്നാസ് മെയ് 20 നാണ് ദുബായിൽ നിന്നെത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.

ഇന്നലെ കൊറോണ വൈറസ് ബാധയെത്തുടർന്ന് വൈദികൻ മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് മരണം പതിനൊന്നായി. ​ഗുരുതര ശ്വാസകോശ രോ​ഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന വൈദികൻ റവ. ഫാ കെജി വർ​ഗീസാണ് (77) ഇന്നലെ മരിച്ചത്. വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല. കോവിഡ് ഫലം വരും മുമ്പ് മരിച്ചതിനാൽ സമ്പർക്ക പട്ടിക തയ്യാറാക്കലും വെല്ലുവിളിയാണ്. 

സംസ്ഥാനത്ത് ഇന്നലെ 86 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 10 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 9 പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള 8 പേർക്കും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 7 പേർക്കും (ഒരാൾ മരണമടഞ്ഞു) കോട്ടയം, തൃശൂർ, വയനാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും എറണാകുളം ജില്ലയിൽ നിന്നുള്ള 3 പേർക്കും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം