Kerala

കോവിഡ് പ്രതിരോധത്തിന് ആശുപത്രികള്‍ വിട്ടുനല്‍കും; കത്തോലിക്ക സഭ

കോവിഡ് 19 വ്യാപനത്തിന് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ കത്തോലിക്ക സഭയും

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കോവിഡ് 19 വ്യാപനത്തിന് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ കത്തോലിക്ക സഭയും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശുപത്രികള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിയെ അറിയിച്ചു. 

നേരത്തെ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആശുപത്രികള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പത്തനംതിട്ടയിലും എറണാകുളത്തും അടഞ്ഞുകിടന്ന സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പള്ളിയിലെ ചടങ്ങുകളും മറ്റും നിര്‍ത്തിവയ്ക്കുമെന്ന് നേരത്തെ കത്തോലിക്ക സഭ അറിയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT