Kerala

കോവിഡ് ബാധിച്ചു മരിച്ച വയോധികയ്ക്ക് പകരം വെള്ളത്തില്‍ വീണു മരിച്ചആദിവാസി യുവതിയുടെ മൃതദേഹം; ജില്ലാ ആശുപത്രിക്കെതിരെ പരാതി

പാലക്കാട് സ്വദേശി ജാനകിയമ്മയുടെ  മൃതദേഹത്തിന് പകരം ആശുപത്രിയില്‍ നിന്ന് നല്‍കിയത് വള്ളിയുടെ മൃതദേഹം

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹത്തിനു
പകരം വെള്ളത്തില്‍ വീണ് മരിച്ച ആദിവാസി യുവതിയുടെ മൃതദേഹം മാറി നല്‍കി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. പാലക്കാട് സ്വദേശി ജാനകിയമ്മയുടെ  മൃതദേഹത്തിന് പകരം ആശുപത്രിയില്‍ നിന്ന് നല്‍കിയത് അട്ടപ്പാടി സ്വദേശി വള്ളിയുടെ മൃതദേഹം. സംസ്‌കരിച്ച ശേഷമാണ് മൃതദേഹം മാറിയ വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്.

രണ്ട് ദിവസം മുന്‍പ് വെള്ളത്തില്‍ കാല്‍വഴുതി വീണാണ് വള്ളി മരിക്കുന്നത്. പാലക്കാട് സ്വദേശിയായ ജാനകിയമ്മ കോവിഡ് ബാധിച്ചാണ് മരിച്ചത്. ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം ജീവനക്കാര്‍ വള്ളിയുടെ മൃതദേഹമാണ് നല്‍കിയത്. കോവിഡ് ബാധിച്ച് മരിച്ചതിനാല്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്. അതുകൊണ്ട് തന്നെ മൃതദേഹം മാറിയ വിവരം ബന്ധുക്കള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

വള്ളിയുടെ മരണം വെള്ളത്തില്‍ വീണായതിനാല്‍ പോസ്റ്റ് മോര്‍ട്ടം നടപടികളുടെ ഭാഗമായി പൊലീസ് ആശുപത്രിയിലെത്തിയപ്പോഴാണ് മൃതദേഹം മാറി നല്‍കിയ വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്. മൃതദേഹം മാറി നല്‍കിയ ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT