കേരളം ഒന്നാമതാണെന്ന് കാണിക്കുന്ന പരസ്യം ഹിന്ദി പത്രങ്ങളിലും നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തന്റെ ട്വിറ്ററിലൂടെയാണ് ശശി തരൂര്‍ പിണറായി വിജയന് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഹിന്ദി സംസാരിക്കുന്നവരിലേക്കും എത്താന്‍ സാധിച്ചതില്‍ അഭിനന്ദനങ്ങള്‍ എന്നാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
എന്തുകൊണ്ട് കേരളം നമ്പര്‍ വണ്‍ ആകുന്നു എന്ന് ഹിന്ദിയിലുള്ള പരസ്യം സിഎംഒ കേരള എന്ന ട്വീറ്ററില്‍ സംസ്ഥാന സര്‍ക്കാര്‍ ഹിന്ദിയിലാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ശശി തരൂര്‍ അഭിനന്ദിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പത്രങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കേരളം നമ്പര്‍ വണ്‍ എന്ന പരസ്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദിയിലും പരസ്യം ചെയ്തിരിക്കുന്നത്. പരസ്യം ചെയ്യുക മാത്രമല്ല, ഫേസ്ബുക്കിലും ട്വിറ്ററിലും മുഖ്യമന്ത്രി ഹിന്ദിയില്‍തന്നെ ആ പരസ്യം പോസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തിനെതിരെ സംഘപരിവാര്‍ വ്യാപകമായ പ്രചരണം നടത്തുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പരസ്യവുമായി രംഗത്തെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates