Kerala

ക്വാറന്റീൻ ലംഘിച്ചതിന് ഓടിച്ചിട്ട് പിടിച്ച പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്; പത്തനംതിട്ടയ്ക്ക് ആശ്വാസം

തിങ്കളാഴ്ചയാണ് ചെന്നീർക്കര സ്വദേശി ക്വാറന്റീൻ ലംഘിച്ച് പത്തനംതിട്ട നഗരത്തിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട; ഹോം ക്വാറന്റീൻ ലംഘിച്ചതിന് ആരോഗ്യപ്രവർത്തകർ ഓടിച്ചിട്ട് പിടിച്ച പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്. ഇതോടെ പത്തനംതിട്ട ന​ഗരത്തിന് ആശ്വാസമായി. തിങ്കളാഴ്ചയാണ് ചെന്നീർക്കര സ്വദേശി ക്വാറന്റീൻ ലംഘിച്ച് പത്തനംതിട്ട നഗരത്തിലെത്തിയത്. പറഞ്ഞിട്ട് അനുസരിക്കാതിരുന്നതോടെ ഇയാളെ ബലപ്രയോ​ഗത്തിലൂടെ കീഴ്പ്പെടുത്തിയാണ് ക്വാറന്റീൻ കേന്ദ്രത്തിൽ എത്തിച്ചത്.

മൂന്നാംതീയതിയാണ് ഇയാൾ റിയാദിൽനിന്നെത്തിയത്. നിരീക്ഷണത്തിൽ കഴിയുന്നതിനിടെ വീട്ടുകാരോട് പിണങ്ങിയാണ് പുറത്തിറങ്ങിയത്. മുഖാവരണം ധരിക്കാതെ വാഹനത്തിലെത്തിയതിനാണ് ഇയാളെ പോലീസ് തടഞ്ഞത്. വിദേശത്തുനിന്നെത്തിയതാണെന്ന് അറിഞ്ഞതോടെ ആരോഗ്യപ്രവർത്തകരെത്തി ആംബുലൻസിൽ കയറാൻ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. നാല് ആരോഗ്യപ്രവർത്തകർ വട്ടംപിടിച്ചിട്ടും കുതറിയോടിയ പ്രവാസിയെ തുണികൊണ്ട് കൈയുംകാലും കെട്ടിയാണ് ആംബുലൻസിൽ കയറ്റിയത്. ഇദ്ദേഹം കോഴഞ്ചേരി ജില്ലാആശുപത്രിയിലാണുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്