Kerala

ക്ഷേത്ര ഭണ്ഡാരത്തില്‍ ചീഞ്ഞ മീന്‍ ഇട്ടു; ദുര്‍ഗന്ധം; പരാതിയുമായി അധികൃതര്‍

സാമുദായിക സ്പര്‍ധ വളര്‍ത്തുക ലക്ഷ്യമിട്ട് ക്ഷേത്രഭണ്ഡാരത്തില്‍ മീന്‍ നിക്ഷേപിച്ചതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സാമുദായിക സ്പര്‍ധ വളര്‍ത്തുക ലക്ഷ്യമിട്ട് ക്ഷേത്രഭണ്ഡാരത്തില്‍ മീന്‍ നിക്ഷേപിച്ചതായി പരാതി. എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലെ തോന്നിക്ക മഹാദേവ ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് സാമൂഹിക വുരുദ്ധര്‍ മീന്‍ നിക്ഷേപിച്ചത്. ഭണ്ഡാരപ്പെട്ടിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ക്ഷേത്രഅധികൃതര്‍ ഭണ്ഡാരപ്പെട്ടി തുറന്നപ്പോള്‍ അഴുകിയ മത്സ്യങ്ങള്‍ കാണുകയായിരുന്നു.

ക്ഷേത്രം അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. എന്നാല്‍ ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാനും അതുവഴി സാമുദായിക സ്പര്‍ധ വളര്‍ത്തുകയുമാണ്  ലക്ഷ്യമെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു. 

റോഡകരിലാണ് ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടി. വിസ്തൃതമായതിനാല്‍ പണത്തിന് പുറമെ വിലയേറിയ വസ്തുക്കളും വിശ്വാസികള്‍ നിക്ഷേപിക്കാറുണ്ട്.  ആശുപത്രിയ്ക്ക് സമീപമായതിനാല്‍ ധാരാളം ആളുകളും സമീപത്തുണ്ടാകാറുണ്ട്. ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ പ്രതികളെ പിടികൂടാനാവുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

ക്ഷേത്രം അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗ്രാമപ്രദേശമായതിനാല്‍ സിസി ടിവി ദൃശ്യങ്ങള്‍ ലഭിക്കുക ദുഷ്‌കരമാണെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പുതിയ പള്‍സര്‍ 125 ലോഞ്ച് ഓഗസ്റ്റ് 12ന്; ഏകദേശം 85,000 രൂപ വില, ഫീച്ചറുകള്‍

ഇടുക്കിയില്‍ കനത്ത മഴ: നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു

നാപ്കിനില്‍ ഇന്ത്യയുടെ അപൂര്‍ണമായ ഭൂപടം, നോര്‍ത്ത് ഈസ്റ്റും കശ്മീരും ഇല്ല: വിമര്‍ശിച്ച് ലവ്‌ലിന

നീരൊഴുക്ക് ശക്തം: കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുടര്‍ന്നു, കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം