Kerala

ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന അറുപതുകാരിയെ ആക്രമിച്ച് ചുണ്ടുകള്‍ കടിച്ചുമുറിച്ചു

ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന അറുപതുകാരിയെ ആക്രമിച്ച് ചുണ്ടുകള്‍ കടിച്ചുമുറിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന അറുപതുകാരിരെ ആക്രമിച്ച് ചുണ്ടുകള്‍ കടിച്ചുമുറിച്ചു. ആക്രമണത്തില്‍ വീണു പരിക്കേറ്റ ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറ നഗരമധ്യത്തില്‍ പൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപമാണ്  സംഭവമുണ്ടായത്.

വ്യാഴാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. അക്രമിയെ പൊലീസ് അന്വേഷിച്ചുവരികയാണ്. അറുപത് വയസ്സ് തോന്നിക്കുന്ന സ്ത്രീയാണ് അക്രമത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുംവവിയാണ് അക്രമി ഇവരെ കയറിപ്പിടിച്ചത്. ഉദ്ദേശം 56 വയസ്സ് തോന്നിക്കുന്ന, മുഷിഞ്ഞ മുണ്ട് ഉടുത്തിട്ടുള്ള, ഒരാളാണ് സ്ത്രീയെ ആക്രമിച്ചതെന്ന് കേസന്വേഷിക്കുന്ന പൊലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഉടന്‍ സമീപത്തെ ദേവി ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയിലേക്ക് മാറ്റി. സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT