Kerala

ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ വൃദ്ധയുടെ മാല മോഷ്ടിച്ചു; സ്കൂട്ടറിൽ പറന്ന മോഷ്ടാവ് രണ്ട് മണിക്കൂറി‌നുള്ളിൽ പിടിയിൽ 

മുടവൻമുകൾ സ്വദേശി സജീവാണ് പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ  വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവ് രണ്ട് മണിക്കൂറിനുള്ളിൽ പൊലീസ് പിടിയിൽ. മുടവൻമുകൾ സ്വദേശി സജീവാണ് പിടിയിലായത്. പാർവതി അമ്മ എന്ന വൃദ്ധയുടെ മാല പൊട്ടിച്ചാണ് ഇയാൾ കടന്നുകളഞ്ഞത്.

വഴി ചോദിക്കാനെന്ന രീതിയിൽ അഭിനയിച്ചാണ് ഇയാൾ പാർവതി അമ്മയുടെ സമീപം സ്‌കൂട്ടര്‍ നിർത്തിയത്. ഉടനെതന്നെ മാല പൊട്ടിച്ചെടുത്ത് രക്ഷപെടുകയായിരുന്നു ഇയാൾ. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റിലെ ഒരു അക്കം ഇയാൾ മായിച്ചുകളഞ്ഞിരുന്നു. എന്നാൽ വാഹനത്തിന്റെ പിൻവശത്തായി പതിപ്പിച്ചിരുന്ന സ്റ്റിക്കറാണ് പ്രതിയെ പിടികൂടാൻ നിർണ്ണായകമായത്. 

വയർലെസിലൂടെ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ട്രാഫിക് പൊലീസ് ന​ഗരപരിസരങ്ങളിൽ വിശദമായ അന്വേഷണം നടത്തി. തുടർന്ന് മ്യൂസിയം പരിസരിത്ത് നിർത്തിയിട്ട ബൈക്കുകളിൽ പരിശോധന നടത്തിയപ്പോഴാണ് പ്രതിയുടെ സ്കൂട്ടർ കണ്ടത്. മ്യൂസിയം സ്റ്റേഷനിൽ വിവരം കൈമാറുകയും പൊലീസ് ഉദ്യോ​ഗസ്ഥ‌രെത്തി സജീവിനെ പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച മൂന്ന് പവന്റെ മാലയും ഇയാളിൽ നിന്ന് കണ്ടെത്തി. ജവഹർ നഗറിലും  പൂജപ്പുരയിലും സജീവ് സമാനമായ മോഷണങ്ങൾ നടത്തിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്