Kerala

ക്ഷേത്രനട അടയ്ക്കുന്നതിനെക്കുറിച്ച് ശ്രീധരൻപിള്ളയോട് അഭിപ്രായം തേടിയിട്ടില്ല; കണ്ഠര് രാജീവര്

ആചാരലംഘനമുണ്ടായാല്‍ ക്ഷേത്രനട അടയ്ക്കുന്നതിനെപ്പറ്റി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആചാരലംഘനമുണ്ടായാല്‍ ക്ഷേത്രനട അടയ്ക്കുന്നതിനെപ്പറ്റി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര്. ദേവസ്വം ബോര്‍ഡിനെ അറിയിച്ച മറുപടിയിലാണ് തന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തന്ത്രി അഭിപ്രായം തേടിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള ദിവസങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് ബോർഡ് തന്ത്രിയുടെ വിശദീകരണം ചോദിച്ചത്. വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ആവശ്യപ്പെടുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞ കാര്യങ്ങള്‍ എഴുതി നല്‍‌കിയ വിശദീകരണത്തില്‍ അദ്ദേഹം നിഷേധിച്ചു. 

കോഴിക്കോട് യുവമോര്‍ച്ച യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് ആചാര ലംഘനമുണ്ടായാല്‍ നട അടച്ചിടുന്നതിനെപ്പറ്റി തന്ത്രി തന്നോട് ആലോചിച്ചിരുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള പറഞ്ഞത്. തന്റെ നിര്‍ദേശപ്രകാരമാണ് നട അടച്ചിടുമെന്നു തന്ത്രി പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇത് രാഷ്ട്രീയ വിവാദമായതിനെത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം ആവശ്യപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT