Kerala

കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം കടത്തി കരിഞ്ചന്തയ്ക്ക് വിറ്റു; ജീവനക്കാരൻ അറസ്റ്റിൽ; മാനേജരുൾപ്പെടെ ആറ് പേർക്ക് സസ്പെൻഷൻ

കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം കടത്തി കരിഞ്ചന്തയ്ക്ക് വിറ്റു; ജീവനക്കാരൻ അറസ്റ്റിൽ; മാനേജരുൾപ്പെടെ ആറ് പേർക്ക് സസ്പെൻഷൻ

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ലോക്ക്ഡൗണിനിടെ അനധികൃത മദ്യ വില്‍പ്പന നടത്തിയ കണ്‍സ്യൂമര്‍ഫെഡ് താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. അടിമാലി കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റിലെ ജീവനക്കാരനായ അതുല്‍ സാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അനധികൃത വില്‍പ്പനയ്ക്ക് കൂട്ടുനിന്നതായി കണ്ടെത്തിയ ശാഖാ മാനേജര്‍ അടക്കം ആറ്  ജീവനക്കാരെ കണ്‍സ്യൂമര്‍ഫെഡ് സസ്‌പെന്‍ഡ് ചെയ്തു.

കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റില്‍ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികള്‍ കടത്തി ഉയര്‍ന്ന വിലയ്ക്ക് കച്ചവടം നടത്തുകയായിരുന്നു അതുല്‍ സാബു. മാര്‍ച്ച് 25ന് ബില്ലില്ലാത്ത മദ്യവുമായി കണ്‍സ്യൂമര്‍ഫെഡിലെ ജീവനക്കാരന്‍ അതുല്‍ സാബുവിനെയും സഹോദരനെയും പിടികൂടിയിരുന്നു. ഇവരുടെ വാഹനത്തില്‍ നിന്ന് ഏഴായിരം രൂപയും കണ്ടെടുത്തു. 

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മദ്യ വില്‍പ്പനശാലയില്‍ സൂക്ഷിച്ചിരുന്ന മദ്യം കടത്തി ഉയര്‍ന്ന വിലയ്ക്ക് വില്‍പ്പന നടത്തിയെന്നത് തെളിഞ്ഞത്. സംഭവത്തെക്കുറിച്ച് പോലീസ് കണ്‍സ്യൂമര്‍ഫെഡ് അധികൃതരെയും വിവരമറിയിച്ചിരുന്നു. 

തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഔട്ട്‌ലെറ്റില്‍ നടത്തിയ പരിശോധനയില്‍ ബില്ലിലെ കണക്കുകളും സ്‌റ്റോക്കും തമ്മില്‍ വലിയ വ്യത്യാസം കണ്ടെത്തി. ഇതിനു പിന്നാലെയാണ് മാനേജര്‍ അടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

വിവോ എക്‌സ്300 അൾട്ര മുതൽ വൺപ്ലസ് നോർഡ് സിഇ 6 വരെ; അറിയാം ഈ മാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ

SCROLL FOR NEXT