Kerala

 കർഷകൻ കുഴഞ്ഞു വീണ് മരിച്ചു ; സൂര്യാഘാതമേറ്റെന്ന് സംശയം

പാറശാലയിലാണ് സംഭവം. മുറിയതോട്ടം സ്വദേശി ഉണ്ണിക്കൃഷ്ണൻ നായരാണ് മരിച്ചത്. ജോലിക്കിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാടത്ത് കൃഷിപ്പണി ചെയ്യുന്നതിനിടെ കർഷകൻ കുഴഞ്ഞ് വീണുമരിച്ചു. പാറശാലയിലാണ് സംഭവം. മുറിയതോട്ടം സ്വദേശി ഉണ്ണിക്കൃഷ്ണൻ നായരാണ് മരിച്ചത്. ജോലിക്കിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതത്തെ തുടർന്നാണ് മരണമെന്ന് സംശയിക്കുന്നു. കൃത്യമായ വിവരങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷമേ സ്ഥിരീകരിക്കാനാവൂവെന്ന് ഡോക്ടർമാർ പറഞ്ഞു.

 സംസ്ഥാനത്ത് സൂര്യാതപത്തെ തുടര്‍ന്ന് ഇതുവരെ 60 പേര്‍ക്ക് പൊള്ളലേറ്റതായായും മൂന്ന് പേര്‍ക്ക് സൂര്യാഘാതമേറ്റതായുമാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. വേനൽ കടുത്തതിനെ തുടർന്ന് പലയിടങ്ങളിലും അതീവ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലാണ് സൂര്യാതപമേറ്റ് ഏറ്റവുമധികം ആളുകൾ ചികിത്സ തേടിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

SCROLL FOR NEXT