Kerala

ഗള്‍ഫില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു ; മരിച്ചത് പത്തനംതിട്ട സ്വദേശി

പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷന്‍കുട്ടിയാണ് അബുദാബിയില്‍ മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

അബുദാബി : കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷന്‍കുട്ടിയാണ് അബുദാബിയില്‍ മരിച്ചത്. 48 വയസ്സായിരുന്നു.

കോവിഡ് ബാധിച്ച് യുഎഇയില്‍ ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫ് (63) മരിച്ചിരുന്നു. റസല്‍ഖൈമയില്‍ വെച്ചാണ് ഹനീഫ് മരിക്കുന്നത്. 22 വര്‍ഷമായി യു.എ.ഇയിലുള്ള മുഹമ്മദ് ഹനീഫ് റാസല്‍ഖൈമ അറേബ്യന്‍ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലിചെയ്തു വരികയായിരുന്നു.

രണ്ടു ദിവസത്തിനിടെ യുഎഇയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ഏഴാമത്തെ മലയാളിയാണ് റോഷന്‍. ഇതോടെ വൈറസ് ബാധിച്ച് യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 31 ആയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്

ജയലക്ഷ്മി സില്‍ക്‌സ് തീപിടിത്തം, കേസെടുത്ത് പൊലീസ്, 50 കോടിയുടെ നഷ്ടമെന്ന് മാനേജ്‌മെന്റ്

പൊലീസ് സ്റ്റേഷനില്‍ ബര്‍മുഡ ധരിച്ചെത്തി എസ്എച്ച്ഒ; വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ്

ബാര്‍ സമയം: 'എല്‍ഡിഎഫ് കണ്‍വീനറും മന്ത്രിസഭയും അറിയാത്തത് പ്രതിപക്ഷം എങ്ങനെ അറിയും'; മറുപടിയുമായി പ്രതിപക്ഷ നേതാവ്

വയനാട്ടില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ജീവനൊടുക്കി

SCROLL FOR NEXT