Kerala

ഗവര്‍ണര്‍ ആവുന്നതില്‍ സന്തോഷം, അഭിമാനം: കുമ്മനം

ഗവര്‍ണര്‍ ആവുന്നതില്‍ സന്തോഷം, അഭിമാനം: കുമ്മനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് മിസോറം ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍. മിസോറമിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടിയായിരിക്കും തന്റെ പ്രവര്‍ത്തനമെന്ന് കുമ്മനം പറഞ്ഞു.

ഗവര്‍ണര്‍ പദവി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കുമ്മനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു തള്ളിയ നേതൃത്വം പദവി ഏറ്റെടുക്കാന്‍ കുമ്മനത്തോട് ആവശ്യപ്പെടുകയായരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ രാവിലെ കുമ്മനം ഗവര്‍ണറായി സത്യപ്രജ്ഞ ചെയ്യും. 

ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം കുമ്മനത്തോടു നിര്‍ദേശിച്ചെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പദവി ഏറ്റെടുക്കുന്നതില്‍ താത്പര്യമില്ലെങ്കിലും പാര്‍ട്ടി നിര്‍ദേശം ലംഘിക്കില്ലെന്ന് കുമ്മനം വ്യക്തമാക്കിയിരുന്നു.

ഒരു സ്ഥാനവും മോഹിച്ചിട്ടില്ലെന്നും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

മിസോറമിലെ നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ തിങ്കളാഴ്ച സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമാണ് കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ പദവിയിലേക്ക് രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചത്. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കമ്മനത്തിന്റെ നിയമനം.

2015 ഡിസംബറിലാണ് കുമ്മനം ബിജെപി സംസ്ഥാന അധ്യക്ഷനായി സ്ഥാനമേറ്റത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ സ്ഥാനമാറ്റം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!