Kerala

ഗായകന്‍ റോഷന്റെ നില അതീവ ഗുരുതരം; ഡ്രൈവര്‍ക്കെതിരെ കേസ്

ശനിയാഴ്ച എറണാകുളത്ത് സ്‌റ്റേജ് പ്രോഗ്രാമിനായി രാവിലെ പോകുന്നവഴി കണ്ണൂര്‍ എകെജി ഹോസ്പിറ്റല്‍ ബസ്റ്റാന്റിന് സമീപമായിരുന്നു അപകടം

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍; ചലച്ചിത്ര പിന്നണി ഗായകനും റിയാലിറ്റി ഷോ താരവുമായ റോഷന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസമാണ് റോഷനും സഹോദരന്‍ അശ്വിനും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. റോഷന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച എറണാകുളത്ത് സ്‌റ്റേജ് പ്രോഗ്രാമിനായി രാവിലെ പോകുന്നവഴി കണ്ണൂര്‍ എകെജി ഹോസ്പിറ്റല്‍ ബസ്റ്റാന്റിന് സമീപമായിരുന്നു അപകടം.

അമിത വേഗത്തില്‍ എത്തിയ ലോറി നിയന്ത്രണംവിട്ട് ഡിവൈഡറിനു മുകളിലൂടെ ഇവരുടെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഷന്റെ കാര്‍ മലക്കം മറിഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയവരാണ് തകര്‍ന്ന കാറില്‍ നിന്ന് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയത്.

സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. അപകടത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവര്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. സഹോദരന്‍ അശ്വിന്‍ അപകടനില തരണം ചെയ്തു. ഏഷ്യാനെറ്റ് സ്റ്റ്റ്റാര്‍ സിങ്ങറിലൂടെയാണ് റോഷന്‍ ശ്രദ്ധേയനാകുന്നത്. ചെട്ടിപ്പീടിക സുശീലയില്‍ എന്‍സി ശശീന്ദ്രന്റേയും ഇന്ദിരയുടേയും മകനാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി