Kerala

ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ആസൂത്രിതമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ് 

ശബരിമല കര്‍മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്


പന്തളം: ശബരിമല കര്‍മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികളായ കണ്ണന്‍, അജു എന്നിവര്‍ക്കെതിരെ കൊലപാതകമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

ഐപിസി 302, 307 വകുപ്പുകളും കലാപത്തിന് ആസൂത്രണം ചെയ്യുന്ന വകുപ്പുകളായ 143, 147, 148 എന്നീ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ പ്രതികളുടെ രാഷ്ട്രീയ ബന്ധം വ്യക്തമാക്കുന്ന സൂചനകളൊന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പ്രതികള്‍ രണ്ട് പേരെയും പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 

ശബരിമല കര്‍മ സമിതി പ്രവര്‍ത്തകരുടെ പ്രതിഷേധം അരങ്ങേറുമ്പോള്‍ കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ പ്രതികള്‍ കെട്ടിടത്തിന് മുകളില്‍ തമ്പടിക്കുകയായിരുന്നു. ഇവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുക എന്ന പദ്ധതിയുമായി സംഘം ചേരുകയും കരിങ്കല്‍ കഷ്ണങ്ങള്‍, ഇഷ്ടിക കഷ്ണങ്ങള്‍ എന്നിവ ഉപയോഗിച്ച് പ്രതിഷേധക്കാര്‍ക്ക് നേരെ തുരുതുരെ കല്ലെറിയുകയായിരുന്നു. അവരെ കൊല്ലെടാ എന്നാക്രോശിച്ച് പ്രതികള്‍ കല്ലെറിയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

തലക്കേറ്റ മാരക മുറിവുകളാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രതികള്‍ കെട്ടിടത്തിന് മുകളില്‍ നിന്നെറിഞ്ഞ കല്ലുകള്‍ കൊണ്ട് ഇയാളുടെ തലയുടെ ഇടത് ഭാഗത്ത് സാരമായി പരുക്കേല്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  

സംഘര്‍ഷ സാധ്യത ഉണ്ടായിരുന്നതിനാല്‍ പന്തളം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് നിലയുറപ്പിച്ചിരുന്നു. പൊലീസിനെ മറികടന്നായിരുന്നു പ്രതികളുടെ ആസൂത്രിത നീക്കം. അതിനിടെ പൊലീസിനെ അക്രമിച്ചതിന് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകന്‍ ഹാരിഫിനേയും ഇന്ന് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചൊവ്വാഴ്ചയ്ക്കകം കരാറിലെത്തണം, അല്ലെങ്കില്‍ ഇറാനെ പൂര്‍ണമായി തകര്‍ക്കും'; വീണ്ടും ഭീഷണിയുമായി ട്രംപ്

'എന്തോ പന്തികേടുള്ളതുപോലെ, ഇത്രയും ദിവസം ശരണ്യ കാട്ടില്‍ കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്നു'-കുറിപ്പ്

ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിഞ്ഞില്ല, യുവതി വീട്ടില്‍ പ്രസവിച്ചു; കട്ടിലിനടിയില്‍ കുഞ്ഞിന്റെ മൃതദേഹം

'വെറുതെ ഇരിക്കുമ്പോൾ കൂവി നോക്കി, ശരണ്യ വീട്ടിലെത്തി, ഇറാനെ പൂർണമായി തകർക്കും'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇറാന്‍ സംഘര്‍ഷം: ഇസ്രയേലിലേയ്ക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ; സാഹചര്യം നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

SCROLL FOR NEXT