Kerala

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കെസിബിസി പ്രസിഡന്റ്

ഭരണരംഗത്ത് നിക്ഷിപ്തതാത്പര്യങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണ്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കെസിബിസി പ്രസിന്റായി തെരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ആര്‍ച്ച് ബിഷപ് സൂസെപാക്യം സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് നിയമനം.
കോഴിക്കോട് രൂപതാ മെത്രാന്‍ വര്‍ഗീസ് ചക്കാലക്കലാണ് വൈസി പ്രസിഡന്റ്.

ചര്‍ച്ച് ആക്ടിന്റെ പേരില്‍ നടക്കുന്നത് അനാവശ്യപ്രചാരണങ്ങളാണെന്ന് കെസിബിസി അഭിപ്രായപ്പെട്ടു.. കേരളത്തിലെ ക്രൈസ്തവ സമുദായങ്ങളുടെ സ്വത്ത് സംരക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രത്യേക നിയമം നിര്‍മ്മിക്കണമെന്നും നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്നും
പ്രചരിപ്പിക്കുന്നവരുണ്ട്.  ക്രിസ്തീയ സഭകള്‍ക്കോ സര്‍ക്കാരിനോ ഇല്ലാത്ത  ചില നിക്ഷിപ്ത താത്പര്യങ്ങളുള്ളവരാണ് അവരെന്നും പുതിയ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമൂഹത്തില്‍ മേല്‍കൈ നേടാനായി നിക്ഷിപ്ത താത്പര്യമുളള ചില ശക്തികളും അവരുടെ സ്വാധീനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമാണ് ഇപ്പോള്‍ നടക്കുന്ന പ്രചാരണത്തിന് പിന്നിലുള്ളത്. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ സഭയും പൊതുസമൂഹവും തിരിച്ചറിയണം. സഭാവിരുദ്ധ ശക്തികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും വിശ്വാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കെസിബിസി വിലയിരുത്തി.

ഭരണരംഗത്ത് നിക്ഷിപ്തതാത്പര്യങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. ഭരണരംഗത്ത് കക്ഷിരാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ ചില വകുപ്പുകളില്‍ നടത്തുന്ന വഴിവിട്ട ഇടപെടലുകള്‍ തെറ്റായ സ്വാധീനങ്ങളും തുടര്‍ച്ചയായി വിമര്‍ശനത്തിന് വിധേയമായിട്ടും വേണ്ട തിരുത്തലുകള്‍ വരുത്താന്‍ ഭരണരംഗത്തുള്ളവര്‍  ശ്രമം നടത്താതിരിക്കുന്നതില്‍ പൊതുസമൂഹത്തിനുള്ള ആശങ്കയില്‍ കെസിബിസിയും പങ്കുചേരുന്നു. ഭരണകര്‍ത്താക്കള്‍ നിക്ഷിപ്തതാത്പര്യങ്ങളോട് തങ്ങളുടെ അധികാരവും പദവിയും ദുരുപയോഗിക്കുന്നതായി അരോപണങ്ങള്‍ വര്‍ധിച്ചുവരുന്നത് നിര്‍ഭാഗ്യകരമാണെന്നും കെസിബിസി നേതാക്കള്‍ പറഞ്ഞു

വിദ്യാഭ്യാസരംഗം മുന്‍പില്ലാത്തവിധം രാഷ്ട്രീയവത്കരിക്കുകയാണ്. കലാലയരാഷ്ട്രീയം നടപ്പാക്കുന്നതിനായി നിയമസഭ പരിഗണിക്കുന്ന ബില്‍ കലാലയങ്ങളെ വീണ്ടും കലാപകേന്ദ്രങ്ങളാക്കുമെന്ന ആശങ്കയുണ്ട്. രാഷ്ട്രീയം അനുദിനം അക്രമാസക്തവും പ്രതിലേമകരവുമായി മാറുന്ന സമീപകാലത്ത് കലാലയങ്ങള്‍ കലാപഭൂമിയാക്കാനുള്ള ശ്രമം ഭരണാധികാരികളില്‍ നിന്നുണ്ടാവുന്നത് ഗുണകരമല്ല. ഈ ബില്ലിനെ കുറിച്ച് നിഷ്പക്ഷമതികള്‍ക്ക് ആശങ്കയുണ്ട്. കൂപ്പുകുത്തുന്ന ഭരണനിലവാരം മറച്ചുവെച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള മാര്‍ക്ക് ദാനത്തിലൂടെയും അനധികൃത ഇടപെടലുകളിലൂടെയും വിദ്യാര്‍ഥികളെ ജയിപ്പിച്ചെടുക്കുന്ന ഇന്നത്തെ പശ്ചാത്തലത്തില്‍ കലാലയങ്ങളെ കലാപഭൂമിയാക്കുന്ന വിദ്യാര്‍ഥി രാഷ്ട്രീയം നിയമാനുസൃതമാക്കുന്ന വാദം യുക്തിരഹിതമാണെന്നും കെസിബിസി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

SCROLL FOR NEXT