പ്രതീകാത്മക ചിത്രം 
Kerala

ചാര്‍ട്ടേഡ് വിമാനത്തിലൂടെ സ്വര്‍ണ്ണക്കടത്ത് ; മിശ്രിതരൂപത്തിലാക്കി അടിവസ്ത്രത്തിലൊളിപ്പിച്ചു, നാലുപേര്‍ പിടിയില്‍

ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരന്‍ കടത്തിയത് ഒന്നേകാല്‍ കിലോ സ്വര്‍ണ്ണമാണ്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് :  ചാര്‍ട്ടേഡ് വിമാനത്തിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് കരിപ്പൂരില്‍ നാലുപേര്‍ അറസ്റ്റില്‍. ഗള്‍ഫില്‍ നിന്നുള്ള രണ്ട് വിമാനങ്ങളിലായി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച ശ്രമിച്ച നാലുപേരാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്.

ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരന്‍ കടത്തിയത് ഒന്നേകാല്‍ കിലോ സ്വര്‍ണ്ണമാണ്. ഇന്നു പുലര്‍ച്ചെ ആണ് എയര്‍ അറേബ്യ വിമാനത്തില്‍ യാത്രക്കാരന്‍ എത്തിയത്. മിശ്രിത രൂപത്തില്‍ അടിവസ്ത്രത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ദുബായില്‍ നിന്നെത്തിയ വിമാനത്തിലെ മൂന്നുപേരില്‍ നിന്നായി ഒന്നേകാല്‍ കിലോ സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. ദുബായില്‍ നിന്നുള്ള ഫ്‌ലൈ ദുബായ് വിമാനത്തിലെ യാത്രക്കാരാണ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായ മറ്റുള്ളവര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൈക്കോടതി ഇടപെടൽ: കൊച്ചി മെട്രോ തൂണുകൾക്ക് സമീപത്തെ റോഡ് തകർച്ച പരിഹരിക്കാൻ 10 കോടി അനുവദിച്ച് സർക്കാർ

മൂന്നാറിൽ അടുക്കളത്തോട്ടത്തിന്റെ മറവിൽ കഞ്ചാവ് കൃഷി; ഒരാൾ അറസ്റ്റിൽ

മാസം 12,000 രൂപ നിക്ഷേപിക്കാമോ?, പത്തുവര്‍ഷം കൊണ്ട് 20 ലക്ഷം രൂപ സമ്പാദിക്കാം; വിശദാംശങ്ങള്‍

നല്ല ഫ്രഷ് വെണ്ടയ്ക്ക തിരഞ്ഞെടുക്കാൻ എളുപ്പവഴി

ചേവായൂരിൽ കാർ കത്തി വ്യാപാരി മരിച്ച സംഭവം: നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്; അപകടമല്ലെന്ന് സംശയം