Kerala

ചിത്രങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത ക്ലിന്റിന്റെ പിതാവ് അന്തരിച്ചു

ഏഴു വയസിനിടെ ചിത്രങ്ങളിലുടെ ലോകത്തെ വിസ്മയിപ്പിച്ച എഡ്മണ്ട് തോമസ് ക്ലിന്റിന്റെ പിതാവ് തോമസ് ജോസഫ് അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഏഴു വയസിനിടെ ചിത്രങ്ങളിലുടെ ലോകത്തെ വിസ്മയിപ്പിച്ച എഡ്മണ്ട് തോമസ് ക്ലിന്റിന്റെ പിതാവ് തോമസ് ജോസഫ് അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഏഴ് വയസിനിടെ മുപ്പതിനായിരത്തിലേറെ ചിത്രങ്ങള്‍ വരച്ച് ലോകത്തെ ഞെട്ടിച്ച ക്ലിന്റിന്റെ പിതാവ് എന്ന നിലയിലാണ് തോമസ് ജോസഫ് അറിയപ്പെട്ടിരുന്നത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ ഉദ്യോഗസ്ഥനായിരുന്നു ജോസഫ്. എറണാകുളം മുല്ലപ്പറമ്പില്‍ കുടുംബാംഗമാണ്. ക്ലിന്റിന് കേരളത്തില്‍ ഒരു സ്മാരകമെന്ന സ്വപ്നം ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയാകുന്നത്. 

ഇദ്ദേഹത്തിന്റെയും ഭാര്യ ചിന്നമ്മയുടെയും ഏക മകനായിരുന്ന ക്ലിന്റ് ഒരു അദ്ഭുത ബാലനായാണ് അറിയപ്പെടുന്നത്.രണ്ട് വയസ്സുമുതല്‍ ചിത്രരചന ആരംഭിച്ച കുട്ടി, കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഏഴ് വയസ്സ് തികയാന്‍ ഒരു മാസം ശേഷിക്കുമ്പോഴാണ് മരണത്തിന് കീഴടങ്ങിയത്. പെന്‍സിലും ക്രയോണ്‍സും എണ്ണഛായവും ജലഛായവും എല്ലാം ഉപയോഗിച്ചായിരുന്നു വരകള്‍. രണ്ടു വയസ്സിനുള്ളില്‍ മലയാളവും നാല് വയസ്സില്‍ ഇംഗ്ലീഷും പഠിച്ച ക്ലിന്റ് വായിച്ചും പറഞ്ഞും കേട്ട കഥാ സന്ദര്‍ഭങ്ങളെ ചിത്രീകരിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു; ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

'സൂപ്പർ ക്ലീനർ'! ബേക്കിങ് സോഡ ഉപയോ​ഗിച്ച് വീട് വൃത്തിയാക്കാം

87 പന്തിൽ 103 റൺസ്, വൈഭവിന്റെ അനിയനും സൂപ്പറാ! തൂക്കിയത് 20 ഫോറും ഒരു സിക്സും

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya KR 757 lottery result

2030ല്‍ വീണ്ടും കോവിഡ് മഹാമാരി? 'ബാബ വാംഗ'യുടെ പ്രവചനം ചര്‍ച്ചയാകുന്നു

SCROLL FOR NEXT