Kerala

ചില്ലു ഭിത്തി തിരിച്ചറിയാന്‍ സ്റ്റിക്കറോ അടയാളങ്ങളോ പതിപ്പിക്കണം, അനീല്‍ഡ് ഗ്ലാസുകള്‍ വേണ്ട; മാര്‍ഗരേഖ

പെരുമ്പാവൂരില്‍ ചില്ലുവാതില്‍ തകര്‍ന്ന് ഗ്ലാസ് കഷ്ണങ്ങള്‍ കുത്തിക്കയറി വീട്ടമ്മ മരിക്കാനിടയാക്കിയ സാഹചര്യത്തില്‍ മാര്‍ഗരേഖയുമായി ജില്ലാ ഭരണകൂടം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെരുമ്പാവൂരില്‍ ചില്ലുവാതില്‍ തകര്‍ന്ന് ഗ്ലാസ് കഷ്ണങ്ങള്‍ കുത്തിക്കയറി വീട്ടമ്മ മരിക്കാനിടയാക്കിയ സാഹചര്യത്തില്‍ മാര്‍ഗരേഖയുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ വ്യാപാര, വാണിജ്യ, ധനകാര്യ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ചില്ലു ഭിത്തികളുടെ ഗുണനിലവാരം ഉടമകള്‍ ഉറപ്പു വരുത്തണമെന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. 45 ദിവസത്തിനുള്ളില്‍ സുരക്ഷിതമായ ഗ്ലാസുകള്‍ സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

പൊതുജനങ്ങള്‍ക്ക് ഭിത്തിയുടെ സാമീപ്യം മനസിലാക്കുന്ന തരത്തില്‍ മാത്രമേ ഇവ സ്ഥാപിക്കാവൂ. സ്റ്റിക്കറോ അടയാളങ്ങളോ പതിപ്പിച്ച് ചില്ലു ഭിത്തികള്‍ തിരിച്ചറിയിക്കണം. ഒരിക്കലും സുതാര്യത മൂലം ഗ്ലാസ്സ് ഭിത്തികള്‍ തിരിച്ചറിയപ്പെടാതെ പോകരുത്.

അനീല്‍ഡ് ഗ്ലാസുകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല. പകരം ടെംപേര്‍ഡ് അല്ലെങ്കില്‍ ടഫന്‍ഡ് ഗ്ലാസ് മാത്രമേ ഉപയോഗിക്കാവൂ. വാതില്‍ തുറക്കേണ്ട ദിശ കൃത്യമായും മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ രേഖപ്പെടുത്തണം. ജില്ലയിലെ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഇത് പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി