Kerala

ചെങ്ങന്നൂരില്‍ അഭിഭാഷകന്‍ അടിയേറ്റ് മരിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍ 

ചെങ്ങന്നൂരില്‍ അഭിഭാഷകന്‍ ഹെല്‍മെറ്റ് കൊണ്ടുളള അടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചെങ്ങന്നൂരില്‍ അഭിഭാഷകന്‍ ഹെല്‍മെറ്റ് കൊണ്ടുളള അടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പുത്തന്‍കാവ് സ്വദേശി അരവിന്ദ് ആണ് അറസ്റ്റിലായത്. അരവിന്ദിന്റെ നേതൃത്വത്തില്‍ എബ്രഹാമിനെ ആക്രമിച്ചെന്ന് പൊലീസ് പറഞ്ഞു.  പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലി എബ്രഹാം വര്‍ഗീസും അയല്‍വാസികളുമായി തര്‍ക്കം നിലനിന്നിരുന്നു. 

വഴിവക്കില്‍ മാലിന്യം കളഞ്ഞതിന്റെ പേരിലാണ് ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ കുറ്റിക്കാട്ട് തൈക്കൂട്ടത്തില്‍ എബ്രഹാം വര്‍ഗീസിനെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പുത്തന്‍കാവിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തു മാലിന്യം കളയാനായാണ് എബ്രഹാം പുറത്തു പോയത്. ഏറെ കഴിഞ്ഞും തിരിച്ചെത്താതിരുന്നപ്പോള്‍ വീട്ടുകാര്‍ മൊബൈല്‍ ഫോണിലേക്കു വിളിച്ചു. ഫോണ്‍ എടുത്തവര്‍ പറഞ്ഞതു വാഹനത്തിനു മുന്നില്‍ എബ്രഹാം വീണെന്നും താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെന്നുമാണ്. എന്നാല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അഭിഭാഷകന്‍ മരിച്ചിരുന്നു.

മാലിന്യം നിക്ഷേപിച്ച് പോകുകയായിരുന്ന എബ്രഹാമിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ യുവാക്കള്‍ ആക്രമിച്ചെന്നാണ് പൊലീസ് നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സംഭവത്തെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചെന്നാണ് അറിയുന്നത്. കരസേന ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ റിട്ടയേഡ് ജനറല്‍ മാനേജറായിരുന്നു എബ്രഹാം വര്‍ഗീസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT