Kerala

ചെങ്ങന്നൂരില്‍ വോട്ടു താനേ വന്നു വീഴുമെന്ന് നേതൃത്വം കരുതി; വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ്

ചെങ്ങന്നൂരില്‍ വോട്ടു താനേ വന്നു വീഴുമെന്ന് നേതൃത്വം കരുതി; വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ വോട്ട് തന്നെ വന്നു വീഴുമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസിന്റെ പരിഹാസം. പാര്‍ട്ടി നേതൃത്വം കാര്യങ്ങളെ ലാഘവത്തോടെ സമീപിച്ചതാണ് ചെങ്ങന്നൂര്‍ തോല്‍വിക്ക് കാരണമെന്ന് ഡീന്‍ പറഞ്ഞു. 

ചെങ്ങന്നൂരില്‍ പാര്‍ട്ടി നേതൃത്വത്തിന് വീഴ്ച പറ്റി. കാര്യങ്ങളെ പാര്‍ട്ടി ലാഘവത്തോടെയാണ് സമീപിച്ചത്. താഴെത്തട്ടിലുള്ള അണികളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനാവുന്നില്ലെന്നും ഡീന്‍ പറഞ്ഞു.

കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത് ചെങ്ങന്നൂര്‍ പരാജയത്തില്‍ നേതൃത്വത്തെ കുറ്റപ്പെടുത്തി രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസും നേതൃത്വത്തെ വിമര്‍ശിക്കുന്നത്. 

തമ്മിലടിക്കുന്ന നേതാക്കള്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നായിരുന്നു കെഎസ്‌യുവിന്റെ വിമര്‍ശനം. അല്ലെങ്കില്‍ പാര്‍ട്ടി ഒന്നുമല്ലാതെ പോകും. സംഘടന സംവിധാനത്തില്‍ അഴിച്ചുപണി വരണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിലിണ്ടറുകള്‍ വാങ്ങാന്‍ ഗ്യാസ് കണക്ഷന്‍ ആവശ്യമില്ല; സ്വിഗ്ഗി വഴി എല്‍പിജി വീട്ടിലെത്തും

മദനി പിന്തുണ ചൂണ്ടിക്കാണിച്ചു; പിന്നാലെ വന്നു ബിജെപി എംഎല്‍എക്ക് വധഭീഷണി; നിസാരവത്കരിക്കാന്‍ കഴിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ക്ഷേത്ര മൈതാനത്തിന്റെ പവിത്ര കാത്തുസൂക്ഷിക്കണം; തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികള്‍ക്ക് പൂര്‍ണവിലക്ക്; ഹൈക്കോടതി ഉത്തരവ്

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

എംബിബിഎസ് സീറ്റുകളില്‍ റെക്കോര്‍ഡ് വര്‍ധന: 9,911 സീറ്റുകള്‍ കൂടി അനുവദിച്ച് എന്‍എംസി; കേരളത്തിലെ സീറ്റ് വിവരങ്ങള്‍ അറിയാം