Kerala

ചെങ്ങന്നൂരിൽ വി​ഗ്രഹ നിർമാണശാലയിൽ ആക്രമണം; രണ്ട് കോടിയുടെ പഞ്ചലോഹ​ വി​ഗ്രഹം കവർന്നു

ചെങ്ങന്നൂരിൽ വി​ഗ്രഹ നിർമാണശാലയിൽ ആക്രമണം; രണ്ട് കോടിയുടെ പഞ്ചലോഹ​ വി​ഗ്രഹം കവർന്നു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചെങ്ങന്നൂരിലെ വിഗ്രഹ നിർമാണശാല ആക്രമിച്ച് രണ്ട് കോടി രൂപയുടെ പഞ്ചലോഹ വിഗ്രഹം കവർന്നു. ലണ്ടനിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി നിർമ്മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പ വിഗ്രഹമാണ് അക്രമികൾ കവർന്നത്.  

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മർദ്ദിച്ച് അവശരാക്കിയ ശേഷം വിഗ്രഹം കൊണ്ടു പോകുകയായിരുന്നു എന്ന് ഉടമകൾ പറഞ്ഞു.

സ്ഥാപനത്തിൽ മുമ്പ് ജോലി ചെയ്തിരുന്ന ആളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്നാണ് വിവരം. തൊഴിൽ തർക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ സംശയം. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും

ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവ്; മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്ന് ഹൈക്കോടതി

നാന പടേക്കറുടെ സംസ്‌കാര ചടങ്ങുകള്‍ രാത്രി 11.30 ന് നടത്തിയത് എന്തുകൊണ്ട്? കാരണം പറഞ്ഞ് മകന്‍

സമരമുഖം മാറുന്നു; മോദിയുടെയും അമിത്ഷായുടെയും വീടുകളുടെ മുന്നിലേക്ക് സമരം വ്യാപിപിക്കാന്‍ ഇന്ത്യ സഖ്യം

'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെ​ഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട