Kerala

ജഡ്ജിക്കെതിരെ ജിഷ്ണുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി

നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന തന്നെ പോലുള്ള ഒരാള്‍ക്ക് ഈ ഫോട്ടോകള്‍ കണ്ടപ്പോള്‍ നീതി ലഭിക്കില്ലെന്ന് ബോധ്യമായെന്നും ജിഷ്ണുവിന്റെ അമ്മ

സമകാലിക മലയാളം ഡെസ്ക്

വടകര: നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്ന ഹൈക്കോടതി ജഡ്ജിക്കെതിരെ ജിഷ്ണുപ്രണോയിയുടെ അമ്മ ചീഫ്ജസ്റ്റിസിന് പരാതി നല്‍കി.

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിക്ക് നെഹ്രുഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം പരിശോധിക്കണമെന്നാണ് പരാതി. ബന്ധം തെളിയിക്കുന്ന തരത്തിലുള്ള തെളിവുകളും ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. 

കൃഷ്ണദാസും ജഡ്ജിയുമൊത്തുള്ള ആറ് ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ജിഷ്ണുവിന്റെ കുടുംബത്തിന് ലഭിച്ചത്. നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന എനിക്ക് ഇത് കണ്ടപ്പോള്‍ നീതി ലഭിക്കില്ലെന്ന് ബോധ്യമായതായും പരാതിയില്‍ പറയുന്നു.

കൃഷ്ണദാസിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ പൊലീസ് നടപടിയെ ജഡ്ജി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT