Kerala

ജയരാജന് പങ്കില്ല, ആക്രമിച്ചത് സിപിഎം തന്നെ: സി ഒ ടി നസീര്‍ 

സംഭവുമായി ബന്ധപ്പെട്ട് തലശേരി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നസീര്‍

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തന്നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായ സി ഒ ടി നസീര്‍. സംഭവുമായി ബന്ധപ്പെട്ട് തലശേരി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നസീര്‍ പറഞ്ഞു.പാര്‍ട്ടിക്ക് പങ്കില്ലെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ അവകാശവാദം തള്ളിയാണ് നസീര്‍ രംഗത്തുവന്നത്. ആക്രമണത്തില്‍ സിപിഎം നേതാവ് പി ജയരാജന് പങ്കുളളതായി കരുതുന്നില്ലെന്നും നസീര്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷിക്കുമെന്ന് തന്നെ സന്ദര്‍ശിച്ച എം വി ജയരാജന്‍ ഉറപ്പ് നല്‍കിയെന്ന് നസീര്‍ പറഞ്ഞു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേരില്‍ കേസൊതുക്കാനാണ് പൊലീസ് ശ്രമിക്കുന്നുതെന്നും നസീര്‍ ആരോപിച്ചു.  

തന്നെ ആക്രമിച്ചത് സിപിഎമ്മുകാരാണന്ന് താന്‍ മൊഴി നല്‍കിയിട്ടില്ലന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി  നസീര്‍ പറഞ്ഞുവെന്ന അവകാശവാദവുമായി പി ജയരാജന്‍ രംഗത്ത് വന്നിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നസീറിനെ സന്ദര്‍ശിച്ചതിനുശേഷമായിരുന്നു പി ജയരാജന്‍  ആരോപണങ്ങള്‍ തള്ളി രംഗത്ത് എത്തിയത്.  

കേസില്‍ ഒരാളെ പൊലീസ് പിടികൂടി. പാലക്കാട് നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. പിടിയിലായ ആളെ തലശ്ശേരിയില്‍ എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. അക്രമി സംഘത്തില്‍ മൂന്ന് പേരുണ്ടായിരുന്നു എന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. എന്നാല്‍ ആറംഗ സംഘമാണ് നസീറിനെ ആക്രമിച്ചതെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT