Kerala

ജലന്ധർ ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും; അറസ്റ്റുണ്ടാകുമെന്ന് സൂചന; മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയക്ക് അയക്കും

ജലന്ധർ ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും- അറസ്റ്റുണ്ടാകുമെന്ന് സൂചന - മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയക്ക് അയക്കും

സമകാലിക മലയാളം ഡെസ്ക്

കോ​ട്ട​യം: ക​ന്യാ​സ്ത്രീ​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ  ജ​ല​ന്ധ​ര്‍ ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​ക്ക​ലി​നെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം​ചെ​യ്യാ​ൻ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ തീ​രു​മാ​നം. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ വൈ​ക്കം ഡി​വൈ.​എ​സ്.​പി കെ. ​സു​ഭാ​ഷി​​ന്​ മു​ന്നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന്​ കാ​ണി​ച്ച്​ അ​ടു​ത്ത​യാ​ഴ്​​ച നോ​ട്ടീ​സ്​ ന​ൽ​കും

ബി​ഷ​പ്പി​നെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​റ​സ്​​റ്റി​ലേ​ക്ക്​ നീ​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തിന്റെ ഭാ​ഗ​മാ​യാ​ണ്​ ഇ​ത്.  ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ൽ അ​റ​സ്​​റ്റ്​ ഉ​ണ്ടാ​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.  കേ​സി​ന്റെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ കൊ​ച്ചി റേ​ഞ്ച് ഐ.​ജി വി​ജ​യ് സാ​ഖറെ  തി​ങ്ക​ളാ​ഴ്​​ച  ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.  ഡി​വൈ.​എ​സ്.​പി കെ. ​സു​ഭാ​ഷും യോ​ഗ​ത്തി​ൽ പങ്കെ​ടു​ക്കും. ഇ​തി​ലാ​കും ബി​ഷ​പ്പി​നെ വി​ളി​ച്ചു​വ​രു​ത്തു​ന്ന​തി​ല്‍ അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കു​ക.  ഇ​തി​നാ​യി ഡി.​ജി.​പി​യുടെ അ​ട​ക്കം  അ​നു​മ​തി​യും തേ​ടും.

ബി​ഷ​പ്പി​ന്റെ അ​റ​സ്​​റ്റ്​ അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ഹ​രി​ശ​ങ്ക​റി​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​ബി​ൽ എ​ത്തി ബി​ഷ​പ്പി​നെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ ഏ​റെ പ്ര​തി​സ​ന്ധി​ക​ളു​ണ്ടെ​ന്നും ഇ​വ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​ബി​ൽ​നി​ന്ന്​ ബി​ഷ​പ്പി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ കൊ​ണ്ടു​വ​രു​ന്ന​തി​നോ​ട്​ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്​ താ​ൽ​പ​ര്യ​മി​ല്ല. മാ​ധ്യ​മ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ബി​ഷ​പ്പിനെ കൊ​ണ്ടു​വ​രു​ന്ന​ത്​ രാ​ഷ്​​ട്രീ​യ​മാ​യി ഗു​ണ​ക​ര​മാ​കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ൽ  സ​ർ​ക്കാ​ർ ത​ല​ങ്ങ​ളി​ലു​മു​ണ്ട്.  

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വെ​ടു​പ്പ്​ ഏ​റ​ക്കു​റെ പൂ​ർ​ത്തി​യാ​യെ​ന്നും അ​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഡി​വൈ.​എ​സ്.​പി കെ. ​സു​ഭാ​ഷ് പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്​​ച​ത്തെ യോ​ഗ​ത്തി​നു​ശേ​ഷം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്​  തു​ട​ര്‍ന​ട​പ​ടി​ക​ള്‍ തീ​രു​മാ​നി​ക്കും. ബി​ഷ​പ്പി​ന്റെ മൊ​ബൈ​ൽ ഫോ​ൺ ഫോ​റ​ന്‍സി​ക് പ​രി​ശോ​ധ​ന​ക്കാ​യി ഉ​ട​ൻ ന​ൽ​കും. ഇ​തി​നാ​യി തി​ങ്ക​ളാ​ഴ്​​ച ഫോ​ൺ പാ​ലാ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ക​ഴി​ഞ്ഞ ദി​വ​സം  അ​ന്വേ​ഷ​ണ​സം​ഘം പ​രാ​തി​ക്കാ​രി​യാ​യ ക​ന്യാ​സ്ത്രീ​യി​ല്‍നി​ന്ന് വീ​ണ്ടും മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശം; 9 അം​ഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചു; ബിവി നാ​ഗരത്ന ഏക വനിതാ ജസ്റ്റിസ്

ശബരിമല യുവതീ പ്രവേശം 9 അം​ഗ ഭരണഘടനാ ബഞ്ചിലേക്ക്, വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന് സിപിഎം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബാറിൽ തർക്കം: കൊല്ലത്ത് യുവാവിനെ സംഘം ചേര്‍ന്ന് കുത്തിക്കൊന്നു

വില 1,49,900 രൂപ, ഹണ്ടര്‍ 350 ബേസ് പ്രീമിയം വേരിയന്റ് വിപണിയില്‍; അറിയാം ഫീച്ചറുകള്‍

അവധിക്കാലമാണ്!, കുട്ടികളുടെ ഈ ഏഴു കാര്യത്തില്‍ ശ്രദ്ധ വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്

SCROLL FOR NEXT