Kerala

ജിഷയുടെ പിതാവ് മരിച്ച നിലയില്‍; മരണം വിസ്തരിക്കാനുള്ള ആവശ്യം കോടതി പരിഗണിക്കാനിരിക്കേ

പ്രതിഭാഗത്തിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കാനിരിക്കവെയാണ് പാപ്പുവിന്റെ മരണം സംഭവിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

പെരുമ്പാവൂര്‍: ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവ് പാപ്പുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പെരുമ്പാവൂര്‍ ചെറുകുന്നത്തെ വീട്ടിലാണ് പാപ്പുവിന്റെ മൃതദേഹ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തനിച്ചു താമസിച്ചു വരികയായിരുന്നു പാപ്പു. 

ജിഷ കേസില്‍ പ്രതിഭാഗം സാക്ഷികളായി പാപ്പുവിനെയും ജിഷയുടെ സഹോദരിയേയും ഉള്‍പ്പെടെ 30പേരെ വിസ്തരിക്കണമെന്ന് പ്രതിഭാഗം കഴിഞ്ഞ ദിവസം വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗത്തിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കാനിരിക്കവെയാണ് പാപ്പുവിന്റെ മരണം സംഭവിച്ചിരിക്കുന്നത്. 

കേസിലെ മഹസര്‍ സാക്ഷി ഇരിങ്ങോള്‍ വട്ടോളിപ്പടി പുത്തന്‍കുടി പി.എം സാബുവിനെ (38) ഇക്കഴിഞ്ഞ ജൂലൈ 29ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'600 രൂപ പെന്‍ഷന്‍ കൊടുക്കാത്തവരാണ് 3000 രൂപ കൊടുക്കുന്നത് !'; കോണ്‍ഗ്രസ് പ്രഖ്യാപനത്തെ പരിഹസിച്ച് മന്ത്രി കെ എന്‍ ബാലഗോപാല്‍

'എനിക്ക് ഒളിംപിക്‌സ് സ്വര്‍ണം നിലനിര്‍ത്തണം'; വിരമിക്കില്ലെന്ന് ജോക്കോവിച്

സ്റ്റെയിൻലെസ് സ്റ്റീൽ സിങ്ക് എളുപ്പം വൃത്തിയാക്കാം

'ഖമേനിയുടെ പിന്‍ഗാമികളെ എല്ലാം വകവരുത്തും', ഭീഷണിയുമായി ഇസ്രയേല്‍ സൈന്യം

'വയനാടിന്റെ ദേശീയോത്സവം', വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം മാര്‍ച്ച് 15 മുതല്‍, അറിയാം പ്രത്യേകതകള്‍

SCROLL FOR NEXT