Kerala

ജിഷ്ണുകേസില്‍ ഉദയഭാനുവിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പൊലീസ്

ചാലക്കുടിയിലെ ബ്രോക്കര്‍ രാജീവ് വധക്കേസില്‍ ഉദയഭാനു പ്രതിയായതിനെ തുടര്‍ന്ന്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സ്‌പെഷല്‍ പ്രേസിക്യൂട്ടര്‍ സ്ഥാനത്ത്‌നിന്ന് അഡ്വക്കറ്റ് സി പി ഉദയഭാനുവിനെ മാറ്റണമെന്ന് പോലീസ്. ചാലക്കുടിയില്‍ ബ്രോക്കര്‍ രാജീവ് വധക്കേസില്‍ ഉദയഭാനു പ്രതിയായതിനെ തുടര്‍ന്നാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഉദയഭാനുവിനെ മാറ്റണമെന്നാവശ്യപ്പെട്ട് പോലീസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണുവിന്റെ വീട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് ഉദയഭാനുവിനെ പ്രോസിക്യൂട്ടറാക്കിയിരുന്നത്. 
ജനുവരി ആറിനാണ് പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥിയും കോഴിക്കോട് നാദാപുരം സ്വദേശിയുമായ ജിഷ്ണു പ്രണോയിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോപ്പിയടിച്ചെന്ന് പറഞ്ഞുളള മാനേജ്‌മെന്റിന്റെ പീഡനങ്ങളെ തുടര്‍ന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം