പ്രതീകാത്മക ചിത്രം 
Kerala

ടിക് ടോകിലിടാൻ അഭ്യാസപ്രകടനം,  ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചു, 15 കാരനടക്കം രണ്ടുപേർക്ക് പരിക്ക്

ബൈക്കിന്റെ മുന്‍ ഭാഗം പൊന്തിച്ച് ഒറ്റ ടയറില്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു അപകടം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ടിക് ടോകിലിടാൻ ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടെ, ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.  15 വയസ്സുകാരനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തനാപുരത്ത് എലിക്കാട്ടൂരിനെയും കന്നറയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിനു മുകളിലായിരുന്നു വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം. ബൈക്കിന്റെ മുന്‍ ഭാഗം പൊന്തിച്ച് ഒറ്റ ടയറില്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു അപകടം.

മൂന്ന് ബൈക്കുകള്‍ വേഗത്തില്‍ പോകവെ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ആഡംബര ബൈക്ക് ഓടിച്ചിരുന്ന 15കാരനും എലിക്കാട്ടൂര്‍ സ്വദേശി ജോണ്‍സണ്‍ ഓടിച്ചിരുന്ന ബൈക്കുമാണ് കൂട്ടിമുട്ടിയത്. അഭ്യാസ പ്രകടനം നടത്തുന്നതിനിടെ ഹെല്‍മെറ്റ് ധരിച്ചതിനാലാണ് അത്യാഹിതം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു. പാലത്തില്‍ അഭ്യാസപ്രകടനം നടത്തരുതെന്ന് പലകുറി ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും നാട്ടുകാർ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന