Kerala

ടിപിയുടെ ഗതി വരുമെന്ന് വിഎസിന് ആകാശ് തില്ലങ്കേരിയുടെ 'മുന്നറിയിപ്പ്'

ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് വിഎസിന്റെ ബഹിഷ്‌കരണം. അന്നു വൈകിട്ടാണ്  ഫെയ്‌സ്ബുക്കില്‍ ആകാശ് പോസ്റ്റിട്ടത് 

Author : സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍ :  യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധത്തില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആകാശ് മുമ്പ് വി എസ് അച്യുതാനന്ദനെതിരെയും മുന്നറിയിപ്പുമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ടിപി ചന്ദ്രശേഖരന്റെ ഗതി വിഎസിനും വരുമെന്ന ധ്വനിയോടെയായിരുന്നു ആകാശിന്റെ പോസ്റ്റ്. 

മൂന്നു വര്‍ഷം മുന്‍പു വി എസ് അച്യുതാനന്ദന്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയത് വിവാദമായിരുന്നു. ഇതിന് പ്രതികരണമെന്നോണമാണ് പരോക്ഷ ഭീഷണി മുഴക്കി ഫെയ്‌സ്ബുക്ക് പോസ്റ്റ്. 2015 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് വിഎസിന്റെ ബഹിഷ്‌കരണം. അന്നു വൈകിട്ടാണ്  ഫെയ്‌സ്ബുക്കില്‍ ആകാശ് പോസ്റ്റിട്ടത്. 

ആകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

കൂടെ കൊണ്ടുവന്നിട്ടുള്ള മാധ്യമ ഇട്ടികണ്ടപ്പന്മാരുടെ മസിലിന്റെ വലുപ്പം കൊണ്ടുള്ള ധൈര്യം കാണിച്ച് മുന്നോട്ട് ദാ- ഇതിനപ്പുറം കടന്നാല്‍... പാര്‍ട്ടിവിരുദ്ധര്‍ക്കും കുലംകുത്തികള്‍ക്കും ഒഞ്ചിയം ചന്ദ്രന്റെ രക്തസാക്ഷി മണ്ഡപത്തിനപ്പുറം കുഴി മറ്റൊന്ന് വെട്ടേണ്ടിവരുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഭീഷണിപ്പെടുത്തുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായപ്പോള്‍, 'വല്യേട്ടന്‍' സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗ് ആക്ഷേപഹാസ്യ രൂപത്തില്‍ അവതരിപ്പിച്ചതാണെന്നായിരുന്നു ആകാശിന്റെ വിശദീകരണം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT